മീസാന്‍

book3

Author: മുഹമ്മദ്‌ ലബ്ബ അല്‍ ഖാഹിരീ

Language: മലയാളം

Click Here To Download

ഉപകാരപ്രദമായ വിജ്ഞാനം ആര്‍ജിക്കുവാന്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഉപകരണ വിജ്ഞാനങ്ങള്‍ അഥവാ ഉലൂമുല്‍-വാസാഇലില്‍ പ്രധാനമാണ് അറബി ഭാഷയിലെ നഹ്’വും സ്വര്‍ഫും. നഹ്’വും സ്വര്‍ഫും അറിയുന്നവനും അറിയാത്തവനുമായ രണ്ട് വിദ്ധ്യാര്‍ത്ഥികള്‍ തമ്മിലുള്ള വ്യത്യാസം തീന്‍ മേശക്ക് മുമ്പില്‍ ഇരിക്കുന്ന , മണമറിയാന്‍ കഴിവുള്ളവനും ഇല്ലാത്തവനുമായ രണ്ട് വ്യക്തികള്‍ തമ്മിലുള്ള വ്യത്യാസം പോലെയാണ് എന്നാണ് മക്കയിലെ അറിയപ്പെട്ട മുഹദ്ദിഥ് ആയ അല്ലാമ മുഹമ്മദ്‌ അലീ ആദം എത്യോപ്പി ഹഫിളഹുല്ലാഹ് പറയുന്നത്.(ശറഹ് മത്നില്‍ അസാസി വല്‍ ബിനാ ഫീ ഇല്‍മിസ്സലഫ് എന്ന കാസറ്റുകള്‍ നോക്കുക).
സ്വര്‍ഫിലെ ഒരു പ്രാരംഭ ഗ്രന്ഥമായി നമ്മുടെ നാട്ടിലെ ശാഫിഈ ദര്‍സുകളില്‍ പഴയ കാലത്ത് പഠിപ്പിച്ചിരുന്ന ഉപകാരപ്രദമായ ഒരു ചെറിയ മത്’നാണ് 300 വര്‍ഷം മുമ്പ് മരണപ്പെട്ട തമിഴ് നാട്ടുകാരനായ മുഹമ്മദ്‌ ലബ്ബ അല്‍ ഖാഹിരീ രചിച്ചിട്ടുള്ള ‘മീസാന്‍’ എന്ന കിതാബ്.
ആ കിതാബിന്റെ മലയാള പരിഭാഷയാണ് ചുവടെ കൊടുക്കുന്നത്. എല്ലാവരും ശ്രദ്ധിച്ചു വായിച്ച് ,എഴുതി പഠിക്കുക. അല്ലാഹു നമുക്കെല്ലാം അവന്റെ കിതാബിന്റെ ഭാഷ പഠിക്കാനും അതു വഴി ഉപകാരപ്രദമായ ഇല്‍മും സ്വാലിഹായ അമലും നേടാനുള്ള തൌഫീഖ് നല്‍കി അനുഗ്രഹിക്കുമാറാകട്ടെ….

Download (meezan.pdf)

Facebook Comments

POST A COMMENT.