Hajj

ദുൽ ഹിജ്ജ-11,12,13

20180823_132710.jpg

ايام التشريق ◆സൂര്യൻ മധ്യാഹ്നത്തിൽ നിന്നും തെറ്റിയാൽ മൂന്ന് ജംറകളിലും കല്ലെറിയുക. ❝നബി ﷺ ബലിദിനം (ദുൽ ഹിജ്ജ 10) ദുഹാ സമയത്തും ശേഷമുള്ള ദിവസങ്ങളിൽ സൂര്യൻ മധ്യാഹ്നത്തിൽ നിന്നും നീങ്ങിയ ശേഷമാണ് ജംറയിൽ എറിയുകയുണ്ടായത്.❞ (മുസ്ലിം 2290) ◆ഏഴ് കല്ലുകൾ വീതം ആണ് ഓരോ ജംറയിലും എറിയേണ്ടത്.ആദ്യം ജംറത്തുൽ അഖബ അസ്സുഗ്രയിലാണ് എറിയുക. തക്ബീർ ചൊല്ലികൊണ്ടാണ് ഓരോ കല്ലും എറിയുക. ശേഷം അവിടുന്ന് മാറിനിന്ന് ഖിബ്‌ലക്ക് അഭിമുഖമായി കൈകൾ ഉഴർത്തി ധാരാളം ദുആ ചെയ്യുക. ◆ശേഷം

Read More

ദുൽ ഹിജ്ജ -10

20180823_132613.jpg

يوم النحر – ബലി ദിനം ◆സുബ്ഹിയുടെ സമയമായാൽ നമസ്കരിച്ച്‌ മശ്അരിൽ ഹറാമിനടുത്ത്‌ അല്ലാഹുവിനെ മഹത്വപ്പെടുത്തികൊണ്ടും ദിക്ർ ചെയ്ത് കൊണ്ടും, ഖിബ്‌ലക്ക് അഭിമുഖമായി നിന്ന് ദുആ ചെയ്തും വെളിച്ചമാകുന്നത്‌വരെ കഴിച്ചുകൂട്ടുക. ◆സൂര്യോദയത്തിനു മുമ്പ് മിനയിലേക്ക് പുറപ്പെടുക. വാദി അൽ മുഹസ്സിറിൽ എത്തിയാൽ വേഗത്തിൽ പോകൽ സുന്നത്താണ്. ◆മിനയിലെത്തിയാൽ ആദ്യം ചെയ്യേണ്ടത് ജംറത്തുൽ അഖബയിൽ കല്ലെറിയുകയാണ്. അല്ലാഹു അക്ബർ എന്ന് ഓരോ ഏറിനോടൊപ്പവും പറയുക. കടലമണിയേക്കാൾ അല്പം വലിപ്പമുള്ള ഏഴു കല്ലുകളാണ് എറിയേണ്ടത്. കല്ലേറ് കഴിഞ്ഞാൽ തൽബിയ്യത്ത്‌ നിർത്തുക.

Read More

ദുൽ ഹിജ്ജ 9

20180823_132538.jpg

യൗമുൽ അറഫ : അറഫയിൽ നിൽക്കുന്ന തന്റെ അടിമകളെകൊണ്ട് അല്ലാഹു അഭിമാനം കൊള്ളുന്ന മഹത്തായ ദിവസം. അറഫാ ദിവസത്തേക്കാൾ അല്ലാഹു തന്റെ അടിമകളെ നരകത്തിൽ നിന്നും മോചിപ്പിക്കുന്ന മറ്റൊരു ദിവസവുമില്ല. നബി ﷺ പറഞ്ഞു അറഫയിലെ പ്രാർത്ഥനയാണ് പ്രാർത്ഥനകളിൽ ഉത്തമമായത്. പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന ഏറ്റവും മഹത്തായ സന്ദർഭം. ഹാജിമാർക്ക് അല്ലാഹു തൗഫീഖ് നൽകട്ടെ. അന്നേ ദിവസം ഹാജിമാർ ചെയുന്ന അമലുകൾ ചുരുക്കി വിവരിക്കുകയാണ്. ◆മിനയിൽ സുബ്ഹി നമസ്കരിച്ചു സൂര്യൻ ഉദിച്ചതിനു ശേഷം അറഫയിലേക്ക് നീങ്ങിത്തുടങ്ങാം. തൽബിയ്യത്തും

Read More

ദുൽ ഹിജ്ജ – 8

20180823_132457.jpg

യൗമുത്തർവിയ്യ. ലോകമെമ്പാടുമുള്ള നമ്മുടെ മുസ്ലിം സഹോദരന്മാർ അവരുടെ ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കാൻ പോകുന്നു. നല്ല ആരോഗ്യത്തോടെയും റസൂൽ ﷺ കാണിച്ചു തന്ന രീതിയിൽ ഇഖ്ലാസോടുകൂടിയും അമലുകൾ ചെയ്യാൻ അവർക്ക് സാധിക്കട്ടെ എന്ന് നമുക്ക് ദുആ ചെയ്യാം. ഇന്ന് ഹാജിമാർ റസൂൽ ﷺയുടെ സുന്നത്തനുസരിച്ച്‌ ചെയ്യുന്ന കർമങ്ങൾ എന്തൊക്കെയാണെന്ന് ചുരുക്കി വിവരിക്കുകയാണ്. 🔹തമത്തുഅ്‌ രീതി സ്വീകരിച്ചവരും (ഉംറ കഴിഞ്ഞു തഹല്ലുലായി മക്കയിൽ താമസിക്കുന്നവർ), ഹജ്ജ് ഉദ്ദേശിക്കുന്ന മക്കാ നിവാസികളും അവരവരുടെ വാസസ്ഥലങ്ങളിൽ നിന്ന് ‘ലബ്ബൈക്ക ഹജ്ജൻ’ എന്ന് പറഞ്ഞു

Read More