മൂന്നു പള്ളികളിലല്ലാതെ (രണ്ടു ഹറമുകളും മസ്ജിദുൽ അഖ്സയും) ഉള്ള ഇഅ്തികാഫ്.

446e7cf52a000694ccb73a068f06597a

ചോദ്യം: മൂന്ന് പള്ളികളിലല്ലാതെ ഇഅ്തികാഫ് പാടില്ല എന്ന അർത്ഥത്തിൽ ഒരു ഹദീസ് കാണുകയുണ്ടായി. എന്നാൽ ഇതിനു വിരുദ്ധമായാണ് ഫിഖ്ഹിന്റെ കിതാബുകളിൽ കാണുന്നത്. എന്താണ് ഇതിന്റെ കാരണം? ശൈഖ് ഇബ്നു ഉതയ്മീൻ റഹിമഹുല്ലാഹ് നൽകുന്ന മറുപടി: “ഹുദൈഫ رضي الله عنه ഉദ്ധരിക്കുന്ന ഹദീസാണ് ചോദ്യത്തിൽ പറഞ്ഞിരിക്കുന്നത്. അദ്ദഹം ഖൂഫയിൽ തന്റെ വീടിനും ഇബ്നു മസ്ഊദ്رضي الله عنه ന്റെ വീടിനും ഇടയിൽ ഒരു പള്ളിയിൽ ജനങ്ങൾ ഇഅ്തികാഫ് ഇരിക്കുന്നത് കണ്ടു. അപ്പോൾ അദ്ദേഹം ഇബ്നു മസ്ഊദ് رضي

Read More

ഖുനൂത്തിൽ അല്ലാഹുവിനെ സ്തുതിക്കുമ്പോൾ എന്ത്‌ പറയണം?

night_blade_bush_55487_1920x1080

  ചോദ്യ കർത്താവ്‌ : ഇമാമിന്റെ പിന്നിൽ നമസ്ക്കരിക്കുന്ന ആൾ വിത്‌റിന്റെ ഖുനൂത്തിൽ അല്ലാഹുവിനെ സ്തുതിക്കുന്നത്‌ കേൾക്കുമ്പോൾ എന്ത്‌ പറയണം?” ശൈഖ്‌ സുലൈമാൻ അർ റുഹൈലി ഹഫിദഹുള്ളാഹ്‌ നൽകുന്ന മറുപടി: ”അവൻ മൗനം പാലിക്കട്ടെ, അതാണ്‌ പ്രബലമായ അഭിപ്രായം. ‘യാ അല്ലാഹ്‌, സുബ്‌ഹാനല്ലാഹ്‌’ എന്നിങ്ങനെ ഒന്നും തന്നെ നിവേദനം ചെയ്യപ്പെട്ടിട്ടില്ല. ഇമാം (അല്ലാഹുവിനെ) സ്തുതിക്കുന്നത്‌  അയാൾക്ക്‌ പിന്നിൽ നമസ്ക്കരിക്കുന്നവന്‌ കൂടി വേണ്ടിയാണ്‌. അത്‌ കൊണ്ട്‌ തന്നെ പിന്നിൽ നമസ്ക്കരിക്കുന്ന ആൾ ഇമാം സ്തുതിക്കുന്നത്‌ കേട്ടാൽ മൗനം പാലിക്കട്ടെ.

Read More

ഇഅ്‌തികാഫിന്റെ മര്യാദകളിൽ പെട്ടവ

PicsArt_06-30-06.16.22.jpg

”ഞാൻ ഇഅ്‌തികാഫിൽ ആയിരിക്കെ ഒരാൾ എന്റെയടുക്കൽ വന്നാൽ അയാളുമായി എനിക്ക് ദുന്യാവിന്റെ കാര്യങ്ങൾ സംസാരിക്കാൻ പാടുണ്ടോ അതല്ല ഞാൻ അയാളുമായി അകന്നു നിൽക്കണോ?” ശൈഖ് സ്വാലിഹ് അൽ ഫൗസാൻ ഹഫിദഹുല്ലാഹ് നൽകുന്ന മറുപടി: ”ദുന്യാവിന്റെ കാര്യങ്ങൾ സംസാരിക്കുക എന്നത് ഇഅ്‌തികാഫിൽ അല്ലാത്ത സമയത്തും ഒഴിവാക്കപ്പെടേണ്ടതാണ്. മസ്ജിദുകളിൽ ദുന്യാവിന്റെ കാര്യം സംസാരിക്കുക എന്നത് ശരിയല്ല. എന്നാൽ അവന് ആവശ്യമുള്ള കാര്യങ്ങൾ ആളുകളോട് ചോദിക്കുക,അതിനു മറുപടി നൽകുക എന്നതൊക്കെ അനുവദനീയമാണ്. എന്നാൽ ദുന്യാവിന്റെ കാര്യങ്ങൾ സംസാരിച്ചു കൊണ്ട് മസ്ജിദുകളിൽ സമയങ്ങൾ

Read More

ഈത്തപഴം മുഅ്മിനിന്റെ എത്ര നല്ല അത്താഴമാണ്‌

IMG-20180601-WA0007.jpg

ശൈഖ്‌ അബ്ദുൽ അസീസ്‌ അൽ-റാജിഹി حفظه الله പറഞ്ഞു: 🔹🔹🔹🔹🔹🔹🔹🔹🔹🔹 റസൂൽ ﷺ പറഞ്ഞു : “നമ്മുടെയും അഹ്‌ലുൽ കിതാബുകാരുടെയും നോമ്പുകൾ തമ്മിലുള്ള വ്യത്യാസം അത്താഴം കഴിക്കലാണ്‌”. ഇത്‌ അത്താഴത്തിനു വേണ്ടി ചെറുതായെങ്കിലും കഴിക്കുന്നത്‌ മുസ്തഹബ്ബ്‌‌ ആണെന്നതിനുള്ള തെളിവാണ്‌. വെള്ളമോ അല്ലെങ്കിൽ പാലോ മാത്രമായി ചുരുക്കിയാൽ അത്‌ (അത്താഴം) ആകില്ല. ആരെങ്കിലും ഇനി പാൽ ഭക്ഷണമാണ്‌ എന്ന് പറയുകയാണെങ്കിൽ, ചെറുതായെങ്കിലും സുന്നത്ത്‌ കരസ്ഥമാക്കാൻ വേണ്ടി വല്ലതും കഴിക്കൽ ആവശ്യമാണെന്ന് പറയുക. ആരാണോ ഭക്ഷണം കഴിക്കാൻ അഗ്രഹിക്കാത്തത്‌ അവൻ

Read More

വിത്റിലെ ഖുനൂത്‌

212449

റമദാനല്ലാത്ത മറ്റു മാസങ്ങളിലും റുകൂഇൽ നിന്ന് ഉയർന്നു കഴിഞ്ഞാൽ വിത്റിലെ ദുആ ചൊല്ലേണ്ടതുണ്ടോ? ശൈഖ് ഇബ്നു ഉതൈമീൻ റഹിമഹുല്ലാഹ് നൽകുന്ന മറുപടി: “അതെ റുകൂഇനു ശേഷം ദുആ ചെയ്യാവുന്നതാണ്. അതിനു ഖുനൂത്‌ എന്നാണ് പറയുക. റമദാനല്ലാത്ത കാലത്തും അതെ. എന്നാൽ അത് സ്ഥിരമായി ചെയ്യേണ്ട ഒന്നാണോ അതല്ല വല്ലപ്പോഴും ചെയ്യണ്ട ഒരു സുന്നതാണോ? നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ സുന്നത്ത് പരിശോധിക്കുന്ന ഒരാൾക്ക് ബോധ്യപ്പെടുക അവിടുന്ന് സ്വന്തമായി വിത്റിൽ ഖുനൂത് ചൊല്ലിയതായി ഒന്നുമില്ല എന്നാണ്. ഇമാം അഹ്മദ്

Read More

”ശൈത്വാൻ റമദാനിൽ ബന്ധിക്കപ്പെടും?!…”

PSX_20180224_213413

ശൈഖ്‌ സുലൈമാൻ അർ-റുഹൈലി ഹഫിദഹുള്ളായുടെ ദർസിൽ നിന്ന്.. ”റമദാൻ മാസം സമാഗതമായാൽ സ്വർഗ്ഗ കവാടങ്ങൾ തുറക്കപ്പെടും. സ്വർഗ്ഗ പ്രവേശനത്തിനുള്ള കാരണങ്ങൾ ധാരാളമാകും. നരക കവാടങ്ങൾ അടയ്ക്കപ്പെടുകയും ചെയ്യും. നന്മ ആഗ്രഹിക്കുന്നവൻ അവന്നു മുന്നിൽ സ്വർഗ്ഗ കവാടങ്ങൽ തുറക്കപ്പെടും‌.  തിന്മ ആഗ്രഹിക്കുന്നവന്‌ (തിന്മയിലേക്ക്‌) ഒരു മാർഗ്ഗം കണ്ടെത്തുകയുമില്ല. ശൈത്വാൻ ബന്ധിക്കപ്പെടും, അവനെ ചങ്ങലക്കിടപ്പെടും. പണ്ഡിതന്മാരിൽ ചിലർ ശൈത്വാൻ ബന്ധിക്കപ്പെടും എന്നതിനെ കുറിച്ച് വിവരിച്ചിട്ടുള്ളത്‌ – ”റമദാനിന്‌ മുൻപ്‌ (ദുർബോധനങ്ങൾ കൊണ്ട്‌ മനുഷ്യന്റെ അടുക്കൽ) വന്നതു പോലെ റമദാനിൽ വരാൻ

Read More

ഇൽമിന്റെ പ്രാധാന്യം

Candy-f7b667aa-b953-4bf0-96da-ddca9e376d23.jpg

ശൈഖ് ഇബ്നു ഉതൈമീൻ റഹിമഹുല്ലാഹ് പറയുന്നു: “ഞാൻ എന്റെ സഹോദരങ്ങളോട്, പ്രത്യേകിച്ചു യുവാക്കളോട്- (ദീനിൽ) അറിവും കൃത്യമായ ധാരണയും കരസ്ഥമാക്കണമെന്ന് താൽപര്യപൂർവ്വം ഉണർത്തുന്നു. അതുപോലെത്തന്നെ ഏതൊരു വിഷയവും അവധാനതയോടെ കൈകാര്യം ചെയ്യണമെന്നും നല്ല നൈപുണ്യവും വ്യക്തതയുമില്ലാതെ (ദീനിന്റെ) ഒരു വിഷയത്തിലും വിധി പറയാൻ എടുത്തു ചാട്ടം കാണിക്കരുതെന്നും ഞാൻ നിങ്ങളോട് ഉപദേശിക്കുകയാണ്. കാരണം ഈ മേഖല(ദീൻ) വളരെ ഗൗരവമേറിയതാണ്. ഇത്തരം അബദ്ധജഢിലമായ വാക്കുകൾ (സമൂഹത്തിൽ പ്രചരിച്ചാൽ) പിന്നീട് ജനഹൃദയങ്ങളിൽ നിന്ന് അതു പറിച്ചുമാറ്റൽ വളരെ പ്രയാസകരമായിരിക്കും.” 📚

Read More

കാപട്യത്തിന്റെ അടയാളങ്ങൾ

PicsArt_12-27-10.54.03.jpg

✍ ഇമാം അബ്ദുൽ അസീസ്‌ ബിൻ ബാസ്‌رحمه الله تعالى-പറഞ്ഞു : “നിഫാഖിന്റെ അടയാളത്തിൽ പെട്ടതാണ്‌: ◼ അള്ളാഹുവിനെ അധികമായി ഓർക്കാതിരിക്കുക. ◼ നമസ്കാരത്തിൽ നിൽക്കുമ്പോൾ മടി കാണിക്കുക. ◼ നമസ്കാരത്തിൽ ധൃതി കൂട്ടുക. എന്നിട്ട്‌ അദ്ദേഹം പറഞ്ഞു : സംഗീതത്തിന്‌ അടിമപ്പെട്ടവരിൽ വളരെ ചുരുക്കം ആളുകളിലേ ഇങ്ങനെ ഉള്ള സ്വഭാവം ഇല്ലാതിരിക്കൂ.!” ✍ قال الإمام عبد العزيز بن باز -رحمه الله تعالى- من علامات النفاق: قلة ذكر الله، والكسل

Read More

ഉംറ നിർവ്വഹിക്കുന്നവരുടെ വിടവാങ്ങൽ ത്വവാഫ്

20180524_144507.jpg

❓ ചോദ്യം: ഉംറ നിർവ്വഹിക്കുന്നവർക്ക്‌ വിടവാങ്ങൽ ത്വവാഫ് (طواف الوداع) നിർബന്ധമാണോ? ✍ ശൈഖ്‌ അബ്ദുർറസാക്ക്‌ അൽ അഫീഫീ റഹിമഹുള്ളാഹ്‌ നൽകുന്ന മറുപടി: ”വിടവാങ്ങൽ ത്വവാഫ്‌ (طواف الوداع) ഉംറ ചെയ്യുന്നവർക്ക്‌ നിർബന്ധമില്ല. ഇനി ഒരാൾ ത്വവാഫ്‌ നിർവ്വഹിക്കുകയാണെങ്കിൽ, അത്‌ അയാൾക്ക്‌ നല്ലത്‌ തന്നെ. റസൂൽ صلى الله عليه وسلم അവസാന ഹജ്ജിന്‌ മുൻപായി നിർവ്വഹിച്ചിട്ടുള്ള ഉംറക്ക്‌ വേണ്ടി വിടവാങ്ങൽ ത്വവാഫ് നിർവ്വഹിച്ചതായി എവിടെയും സ്ഥിരപ്പെട്ടിട്ടില്ല. അത്‌ കൊണ്ട്‌ തന്നെ ത്വവാഫ്‌ അൽ വദാഅ് ഹജ്ജ്‌

Read More

മുസ്ലിമേ നീ സൂക്ഷിക്കുക!! ഹറാം ചെയ്യാനുള്ള എളുപ്പം നിന്നെ വഞ്ചിതനാക്കാതിരിക്കട്ടെ! അത് അല്ലാഹുവിന്റെ പരീക്ഷണത്തിൽ പെട്ടതാണ്!!

PicsArt_04-16-05.18.18.jpg

✍ ശൈഖ് സുലൈമാൻ റുഹൈലി حفظه الله പറഞ്ഞു: “ഒരുപക്ഷെ ഹറാമായ കാര്യം പ്രവർത്തിക്കാൻ അടുപ്പവും എളുപ്പവും നൽകിക്കൊണ്ട് അല്ലാഹു നിന്നെ പരീക്ഷിക്കും, അല്ലെങ്കിൽ അക്രമം പ്രവർത്തിക്കാനുള്ള കഴിവ് തന്ന് കൊണ്ട്‌. അതിനാൽ നീ സൂക്ഷിക്കുക.!! അല്ലാഹു പറയുന്നു: يَا أَيُّهَا الَّذِينَ آمَنُوا لَيَبْلُوَنَّكُمُ اللَّهُ بِشَيْءٍ مِنَ الصَّيْدِ تَنَالُهُ أَيْدِيكُمْ وَرِمَاحُكُمْ لِيَعْلَمَ اللَّهُ مَنْ يَخَافُهُ بِالْغَيْبِ ۚ فَمَنِ اعْتَدَىٰ بَعْدَ ذَٰلِكَ فَلَهُ عَذَابٌ أَلِيم۝ “സത്യവിശ്വാസികളേ, നിങ്ങളുടെ

Read More