മത സംഘടനകളെ കുറിച്ച് ശൈഖ് മുഖ്ബിൽ رحمه الله

ശൈഖ് മുഖ്ബിൽ റഹിമഹുല്ലാഹ് ചോദിക്കപ്പെട്ടു :

“(മതപരമായ) സംഘടനകളെയും പാർട്ടികളെയും ബിദ്അത്തുകാരുടെ ഗണത്തിൽ പെടുത്തുകയും അവയെല്ലാം ഭിന്നിപ്പിന്റെ ഹദീസിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നവനെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്.?

ശൈഖിന്റെ മറുപടി :

“ഇതാണ് പ്രത്യക്ഷമാവുന്നത്.
കാരണം അത് മുസ്ലീങ്ങളുടെ ഒരുമയെ ഭിന്നിപ്പിച്ചിരിക്കുന്നു. പ്രത്യേകിച്ച്, അവരിൽ പെട്ട സൂഫികളും ശിയാക്കളും അല്ലെങ്കിൽ തന്റെ ഹിസ്ബ്‌ (കക്ഷി) ന്റെ പേരിൽ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന ആളുകളും.

അബൂ ദാവൂദ് തന്റെ സുനനിൽ റിപ്പോർട്ട് ചെയ്ത അബൂ ഹുറൈറയുടെ ഹദീസിൽ റസൂൽ(صلى الله عليه وسلم) പറഞ്ഞത് പോലെ :

“യഹൂദികൾ എഴുപത്തി ഒന്ന് കക്ഷികളായി പിരിഞ്ഞു. നസ്രാണികൾ എഴുപത്തി രണ്ട് കക്ഷികളായി പിരിഞ്ഞു. ഈ ഉമ്മത്ത് എഴുപത്തി മൂന്ന് കക്ഷികളായി പിരിയും.”

അബൂ ദാവൂദ് തന്റെ സുനനിൽ ഉദ്ധരിച്ച മുആവിയ(رضي الله عنه) വിന്റെ ഹദീസിൽ ഈ (എഴുപത്തിമൂന്ന് കക്ഷികളിൽ നിന്ന് രക്ഷപ്പെടുന്ന) വിഭാഗം ‘അൽ ജമാഅ’യാണ് എന്നു വിശദീകരിച്ചിട്ടുണ്ട്‌.

മുസ്ലിമീങ്ങളുടെ ഒത്തൊരുമയെ ഭിന്നിപ്പിച്ചതിനാൽ ഇത് ഒരു ഭിന്നിപ്പ് തന്നെയാണ്. പിന്നീട് ഈ ദിവസങ്ങളിൽ സംഘടനകൾ പ്രശ്‌നമേയല്ല എന്ന് ചിലരൊക്കെ എഴുതി കാണുന്നുണ്ട്.

എന്നാൽ അത് തെറ്റാണ്, തെറ്റാണ്, തെറ്റാണ് .!!

കാരണം അല്ലാഹു (سبحانه وتعالى) വിശുദ്ധ ഖുർആനിൽ പറഞ്ഞിട്ടുണ്ട് :

“തങ്ങളുടെ മതത്തില്‍ ഭിന്നതയുണ്ടാക്കുകയും, കക്ഷികളായിത്തീരുകയും ചെയ്തവരാരോ അവരുമായി നിനക്ക് യാതൊരു ബന്ധവുമില്ല.”(6:159).

” (മനുഷ്യരേ,) തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ സമുദായം. ഏകസമുദായം. ഞാന്‍ നിങ്ങളുടെ റബ്ബും. അതിനാല്‍ നിങ്ങള്‍ എന്നെ ആരാധിക്കുവിന്‍.”(21:92)

സ്വന്തം കുറവുകൾ മറച്ചു വെക്കാനാണ് അവർ ആഗ്രഹിക്കുന്നത്.

ഇസ്ലാമിന്റെ ശത്രുക്കൾ രാപ്പകലുകൾ അവരുടെ തന്ത്രങ്ങൾ നടപ്പിലാക്കാൻ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
മുസ്ലിമീങ്ങൾ ആണെങ്കിൽ ഭിന്നിച്ചിരിക്കുകയും!!

ഈ പാർട്ടികൾ അഹ്ലുസ്സുന്നയിൽ പെട്ടതാണോ.?

ഒരിക്കലും അല്ല.

അഹ്ലുസ്സുന്ന അവരോട് പറയുന്നു:   ” ഞങ്ങൾ ഖുർആനും റസൂൽ (صلى الله عليه وسلم) യുടെ സുന്നത്തും പിൻപറ്റാനാണ് ഉദ്ദേശിക്കുന്നത്.” അവരാണെങ്കിലോ ഞങ്ങൾ ശിയാക്കളുമായും മറ്റു വഴിപിഴച്ച കൂട്ടരുമായും ‘സംവാദം’ നടത്താൻ ആഗ്രഹിക്കുന്നു എന്നാണ് അവരുടെ പ്രത്യക്ഷമായ അവസ്ഥയിലൂടെയും വാക്കുകളിലൂടെയും അവർ പറയുന്നത്.

എന്നിട്ട്  ദീനിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തവരല്ലേ ഞങ്ങൾ എന്നു വാദിക്കുകയും ചെയ്യും!

അല്ലാഹു (سبحانه وتعالى) തന്റെ പ്രവാചകൻ (صلى الله عليه وسلم) യോട് പറഞ്ഞു :

“നിന്നെ നാം ഉറപ്പിച്ചു നിര്‍ത്തിയിട്ടില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും നീ അവരിലേക്ക് അല്‍പ്പമൊക്കെ ചാഞ്ഞുപോയേക്കുമായിരുന്നു. എങ്കിൽ ജീവിതത്തിലും ഇരട്ടി ശിക്ഷ, മരണത്തിലും ഇരട്ടി ശിക്ഷ അതായിരിക്കും നാം നിനക്ക് ആസ്വദിപ്പിക്കുന്നത്‌. പിന്നീട് നമുക്കെതിരില്‍ നിനക്ക് സഹായം നല്‍കാന്‍ യാതൊരാളെയും നീ കണ്ടെത്തുകയില്ല.”(17:74,75)

‘അഹ്‌വനം മല’യിൽ (ഒരു സ്ഥലം) ഒരാൾ സമ്മേളനം നടത്തിയത് ഞാൻ അറിയാൻ ഇടയായി, അതിൽ അയാൾ ചോദിക്കപ്പെട്ടു : “സംഘടനകളെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്.?
അദ്ദേഹം പറഞ്ഞു : “ഞങ്ങൾ പരസ്പരം കുറ്റം പറഞ്ഞു സംസാരിക്കരുതെന്ന് ഒരു ഏകാഭിപ്രായത്തിലെത്തിയിട്ടുണ്ട് ! ”

നിനക്ക് വേണമെങ്കിൽ ഞാൻ അവന്റെ പേര് പറഞ്ഞു തരാം.

ഇതൊക്കെയാണ് ഹിസ്‌ബിയ്യതിന്റെ അടയാളങ്ങൾ. അതുപോലെത്തന്നെ കസേരകളുടെയും ദുനിയാവിന്റെയും അടയാളങ്ങൾ.

അത്കൊണ്ട് എല്ലാ മതവിദ്യാർത്ഥികളോടും ഈ ഹിസ്ബിയ്യത്തിൽ നിന്നും അകന്നു നിൽക്കാനും അവരുടെ മറ നീക്കി അവർ ഈ മതത്തെ മുറുകെ പിടിക്കുന്നവരല്ലെന്ന് ജനങ്ങൾക്ക് ബോധ്യമാവും വിധം അവരെക്കുറിച്ച് എഴുത്തിലും ഖുതുബയിലും കാസ്സറ്റുകളിലും വിജ്ഞാനപരമായ ചർച്ചകളിലും മുസ്ലിമീങ്ങൾക്ക് താക്കീത് നൽകാൻ ഞാൻ ഉപദേശിക്കുകയാണ്.

(ഇവർക്ക്‌) ഇത് കസേരകളുടെയും ഒത്തുതീർപ്പുകളുടെയും കാര്യമാണ്.
നാം ആഗ്രഹിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുകയോ അല്ലെങ്കിൽ അങ്ങനെ ആയിത്തീരുകയോ ചെയ്യാതെ നമുക്ക്‌ സ്വന്തത്തെ സഹായിക്കാൻ സാധിക്കുമോ?
ഇല്ല (സാധ്യമല്ല).

അല്ലാഹു عز وجل പറയുന്നു :

” നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം നിങ്ങളെ തോല്‍പിക്കാനാരുമില്ല. ”

അള്ളാഹു പറയുന്നു : ” നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കും ” .

കുറച്ച് ഇൽമ് നമ്മൾ മറച്ചു വെക്കുകയും നമ്മൾ മഹാന്മാരാണെന്ന് കാണിക്കുകയും ചെയ്യാതെ നമുക്ക് നമ്മെ തന്നെ സഹായിക്കാൻ സാധിക്കില്ല. *”ഇന്ന ഇന്ന വിഷയങ്ങളെ പറ്റി സംസാരിക്കരുത്.കാരണം ജനങ്ങൾ ഓടിപോകും* ” (എന്നൊക്കെയാണ് അവർ അഥവാ ഹിസ്‌ബികൾ പറയുക) .

അല്ലാഹു سبحانه و تعالى പറയുന്നു :
“ഹേ; റസൂലേ, നിന്‍റെ റബ്ബിൽ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ (ജനങ്ങള്‍ക്ക്‌) എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം നീ അവന്‍റെ ദൌത്യം നിറവേറ്റിയിട്ടില്ല.” .

അള്ളാഹു (سبحانه وتعالى) പറയുന്നു : ” നിനക്ക് നല്‍കപ്പെടുന്ന സന്ദേശങ്ങളില്‍ ചിലത് നീ വിട്ടുകളയുകയും, അതിന്‍റെ പേരില്‍ നിനക്ക് മനഃപ്രയാസമുണ്ടാകുകയും ചെയ്തേക്കാം.”.

നാം ദീനിലുള്ള ചിലതൊക്കെ പിന്നെ പറയാമെന്നും ചിലതിനെ പറ്റി മിണ്ടാതിരിക്കാനും ഈ ദീനിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തവരൊന്നുമല്ല !!

ചില കാര്യങ്ങൾ ശിർക്ക് വരെ ആയിരിക്കാം. എന്നാലും അവർ പറയും : “ഞങ്ങൾ അധികാരത്തിന്റെ കസേരകളിലേറുന്നത് വരെ അതിനെ പറ്റി മിണ്ടരുത് !! ”

അല്ലാഹുവിലാണ് സഹായം.

വിവർത്തനം : أبو زيد ياسر

من تطبيق فتاوى العلامة مقبل #الوادعي:
السؤال
ماهو رأيكم فيمن يجعل هذه الجماعات والأحزاب من أهل البدع والفرق ويقول : إنهم يدخلون تحت حديث الافتراق ؟
الجواب

هذا هو الذي يظهر ، لأنها فرقت كلمة المسلمين ،وخصوصاً من كان منهم صوفياً أو شيعياً أو يوالي ويعادي من أجل الحزب ، والنبي – صلى الله عليه وعلى آله وسلم – يقول كما في سنن أبي داود من حديث محمد بن عمرو عن أبي سلمة عن أبي هريرة : ” افترقت اليهود على إحدى وسبعين فرقة ، وافترقت النصارى على اثنتين وسبعين فرقة ، وستفترق هذه الأمة على ثلاث وسبعين فرقة ” ، وجاء بيانها في سنن أبي داود أيضاً من حديث معاوية رضي الله عنه بأنها الجماعة .

فهذه التفرقة لوحدة المسلمين تعتبر تفرقة ، ثم بعد ذلك يصدر كتاب في هذه الأيام أن لا بأس بتعدد الجماعات .
بل به بأس وبأس وبأس ، فإن الله عز وجل يقول في كتابه الكريم :” إن الذين فرقوا دينهم وكانوا شيعاً لست منهم في شيئ ” .

ويقول : ” وأن هذه أمتكم أمة واحدة وأنا ربكم فاعبدون ” .

فهم يريدون أن يتستروا على أنفسهم .

فأعداء الإسلام يدأبون ليلاً ونهاراً في تنفيذ مخططاتهم ، والمسلمون متفرقون ، لكن هل الفرقة من قبل أهل السنة ؟ لا ، أهل السنة يقولون لهم : نحن نريد أن نتبع نحن وأنتم كتاب الله ، وسنة رسول الله – صلى الله عليه وعلى آله وسلم – وأولئك يقولون بلسان حالهم أو بلسان مقالهم : نحن نريد أن نزاحم الشيوعيين والبعثيين والناصريين ، أنحن مفوضون في هذا الدين ، الله عز وجل يقول لنبيه محمد – صلى الله عليه وعلى آله وسلم – : ” ولولا أن ثبتناك لقد كدت تركن إليهم شيئاً قليلاً إذاً لأذقناك ضعف الحياة وضعف الممات ثم لا تجد لك علينا نصيراً ” .

وقد بلغني أن شخصاً أقام اجتماعاً في جبل الأهنوم وسئل : ما رأيك في الأحزاب ؟ قال : بيننا وبينهم اتفاق ألا يتكلم بعضنا في بعض ، ولو شئت لسميته .

فهذه هي آثار الحزبية ، وآثار الكراسي والدنيا.

فأنصح كل طالب علم أن يبتعد عن هذه الحزبية ، وأن يحذر المسلمين منها بالكتابة ، والخطابة ، والأشرطة ، وبالمناقشة ، والمناظرة العلنية ، حتى ينكشف للمجتمع أنهم ليسوا متمسكين بهذا الدين كما ينبغي .

فالمسألة مسألة كراسي ومصالح ، أنحن نستطيع أن ننصر أنفسنا حتى نكون أو نعمل بما نريد ، لا ، الله عز وجل يقول في كتابه الكريم : ” إن ينصركم الله فلا غالب لكم ” .

ويقول أيضاً في كتابه الكريم : ” إن تنصروا الله ينصركم ” .

فلا نستطيع أن ننصر أنفسنا حتى نتحذلق ونكتم بعض العلم ، فلا تتكلم في موضوع كذا وكذا ولا تتكلم في موضوع كذا وكذا ، من أجل أن الناس ينفرون ، ورب العزة يقول لنبيه محمد – صلى الله عليه وعلى آله وسلم- : ” يا أيها الرسول بلغ ما أنزل إليك من ربك وإن لم تفعل فما بلغت رسالته ” .

ويقول سبحانه وتعالى : ” فلعلك تارك بعض ما يوحى إليك وضائق به صدرك ” .

فلسنا مفوضين في هذا الدين حتى نؤجل بعض القضايا ، ونسكت عن بعض الأمور ، فربما بعض الأمور تكون شركية ، ويقولون : اسكت عنها وأخرها حتى ننقض ونثب على الكرسي ، ثم ماذا تعملون إذا وثبتم على الكرسي ؟ تعترفون بقرارات الأمم المتحدة ، وقرارات مجلس الأمن وبغيرها والله المستعان .

—————-
راجع كتاب قمع المعاند : ( 2 / 386 إلى 388 ) .
للإستماع للصوتية