സ്വർഗ്ഗമാകട്ടെ നമ്മുടെ ലക്ഷ്യം

No Comment
ArticlesArticles - Aqeeda
2.2K
1
swargam

ശംസുദ്ദീൻ മുഹമ്മദ് ബിൻ അബീ ബകർ ഇബ്ൻ ഖയ്യിം അൽ ജൗസിയ്യ (رحمه الله):

ഇമാം ബുഖാരി (رحمه الله)തന്റെ സ്വഹീഹിൽ വഹബ് ബിൻ മുന്നബിഹ്(رحمه الله)നിന്നും ഉദ്ധരിക്കുന്നു: അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: “ലാ ഇലാഹ ഇല്ലല്ലാഹ് സ്വർഗത്തിലേക്കുള്ള താക്കോൽ തന്നെയല്ലേ?”

അദ്ദേഹം പറഞ്ഞു: “അതെ. തീർച്ചയായും. എന്നാൽ ഏതൊരു താക്കോലിനും പല്ലുകൾ ഉണ്ടാകും. സ്വർഗത്തിലേക്കുള്ള താക്കോലിന്റെ കാര്യത്തിലും അങ്ങനെ തന്നെ.”

ഇബ്നുൽ ഖയ്യിം (رحمه الله) :

അല്ലാഹു പല കാര്യങ്ങൾക്കും താക്കോൽ നിർണ്ണയിച്ചിരിക്കുന്നു, അതിലേക്കുള്ള വഴി തുറക്കാനായി,  ഉദാഹരണമായി നമസ്കാരത്തിന്റെ താക്കോൽ ആയി വുദു വിനെ നിർണ്ണയിച്ചിരിക്കുന്നു. അല്ലാഹുവിന്റെ റസൂൽ (صلى الله عليه وسلم) പറഞ്ഞു: “വുദൂഅ് നമസ്കാരത്തിന്റെ താക്കോൽ ആകുന്നു” (സ്വഹീഹ് അൽ ജാമിഅ് അസ്സഗീർ 5885)

അതെപോലെ,

 • ഇഹ്റാം ഹജ്ജിന്റെ താക്കോൽ ആകുന്നു.
 • സത്യസന്ധത നീതിയുടെ താക്കോൽ ആകുന്നു.
 • തൗഹീദ് സ്വർഗത്തിന്റെ  താക്കോൽ ആകുന്നു.
 • ശ്രദ്ധാപൂർവ്വം കേട്ടിരിക്കലും വ്യക്തമായ ചോദ്യങ്ങൾ ചോദിക്കലും ദീനിന്റെ വിജ്ഞാനം പഠിക്കുന്നതിന്റെ താക്കോൽ ആകുന്നു.
 • ക്ഷമ വിജയത്തിന്റെ താക്കോൽ ആകുന്നു.
 • അല്ലാഹുവിനെ സ്മരിക്കുക (ദിൿറുല്ലാഹ്) എന്നത് അവന്റെ സ്നേഹം കരസ്ഥമാകുകയും വിശ്വാസം ദൃഢമാകുന്നതിനുമുള്ള താക്കോൽ ആകുന്നു.
 • തഖ്വ ദുനിയാവിലും ആഖിറത്തിലും വിജയം നേടാനുള്ള താക്കോൽ ആകുന്നു.
 • അല്ലാഹുവിലേക്ക് എല്ലായ്പ്പോഴും അടുക്കാൻ ഉള്ള താല്പര്യം എല്ലാ നന്മയിലേക്കും ഉള്ള താക്കോൽ ആകുന്ന
 • പ്രാർഥന ഉത്തരം ലഭിക്കാനുള്ള താക്കോൽ ആകുന്നു.
 • സുഹ്ദ് (ദുനിയാവിലെ സുഖാനുഭൂതികളോടുള്ള വിരക്തി) പരലോകത്തെ ആഗ്രഹിക്കുനതിനുള്ള താക്കോൽ ആകുന്നു.
 • അല്ലാഹു തന്റെ അടിമകളോട് കല്പ്പിച്ചതിനെ നെഞ്ചേറ്റുന്നത് ഈമാന്റെ താക്കോൽ ആണ്‌
 • ഹൃദയം കൊണ്ട് ഇസ്ലാമിനെ പൂർണമായി അംഗീകരിക്കുകയും അല്ലാഹുവുമായുള്ള എല്ലാ കാര്യങ്ങളിലും ആത്മാർഥത പുലർത്തുകയും അവൻ കല്പിച്ചത് നിറവേറ്റുകയും വിരോധിച്ചത് വെടിയുകയും അവന്റെ പേരിൽ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുക എന്നത് അല്ലാഹുവിന്റെ മുൻപിലേക്ക് പോകുന്നതിനുള്ള താക്കോൽ ആകുന്നു.
 • ഖുർആനുമായി എപ്പോഴും ബന്ധം ഉണ്ടാവുകയും രാത്രിയുടെ അന്ത്യയാമങ്ങളിൽ അവനു കീഴ്വണങ്ങുകയും പാപങ്ങളിൽ നിന്നു മുക്തമാവുക എന്നതും ഹൃദയത്തിനു ജീവൻ നല്കാനുള്ള താക്കോൽ ആകുന്നു.
 • അല്ലാഹുവിന്റെ അടിമകളോട് കാരുണ്യം കാണിക്കുക എന്നത് അല്ലാഹുവിന്റെ കാരുണ്യം ലഭിക്കാനുള്ള താക്കോൽ ആണ്‌.
 • അല്ലഹുവിനേയും അവന്റെ റസൂലിനെയും അനുസരിക്കുക എന്നത് ഔന്നത്യത്തിനുള്ള താക്കോൽ ആണ്‌.
 • ദുനിയാവിനോടും അതിന്റെ അലങ്കാരങ്ങളോടുമുള്ള ആഗ്രഹവും പരലോകത്തെ വിസ്മരിക്കലും എല്ലാ തിന്മയിലേക്കുമുള്ള താക്കോൽ ആകുന്നു.

 

നന്മയിലേക്കും തിന്മയിലേക്കുമുള്ള താക്കോൽ തിരിച്ചറിയുക എന്നത് ദീനിന്റെ വിജ്ഞാനത്തിൽ പെട്ട സുപ്രധാനമായ കാര്യങ്ങളുമാകുന്നു

ഇമാം ഇബ്നുൽ ഖയ്യിം(رحمه الله)യുടെ ഹാദി അൽ-അർവാഹ ഇലാ ബിലാദ് അൽ-അഫ്റാഹ എന്ന ഗ്രന്ഥത്തിൽ നിന്ന് (1/139)