സ്ത്രീകൾക്ക്‌ തറാവീഹ്‌ നമസ്കാരം വീട്ടിലാണോ, അതോ മസ്ജിദിൽ വെച്ച്‌ നിർവ്വഹിക്കുന്നതാണോ ഉത്തമം?-ശൈഖ് ഉഥൈമീൻ റഹിമഹുള്ളഹ്

No Comment
FathaawaFathaawa - Ahkaam
915
1
ee0a3973c0681f1646b6678f89d975a0_400x400

Click Here To Download

ചോദ്യകർത്താവ്‌ ചോദിക്കുന്നു :

ഒരുപാട്‌ സ്ത്രീകൾ തറാവീഹ്‌ നമസ്കാരം പുരുഷന്മാരുടെ കൂടെ മസ്ജിദിൽ വെച്ച്‌ നിർവ്വഹിക്കുന്നു. ഇത്‌ അവൾക്ക്‌ ഉചിതമാണോ? അതോ, വീട്ടിൽ വെച്ച്‌ നിർവ്വഹിക്കുന്നതാണോ ഉത്തമം? പ്രധാനമായി ഇതിനെ കുറിച്ച്‌ പലരും പറയുന്നത്‌, ഇതിൽ നിന്ന് ഇബാദത്ത്‌ ചെയ്യാൻ കൂടുതൽ ഉത്സാഹവും ഭയഭക്തിയും ലഭിക്കുന്നു എന്നാണ്‌, പ്രത്യേകിച്ച്‌ അവൾക്ക്‌ മുസ്‌ഹഫ്‌ എടുത്ത്‌ വായിക്കാൻ പറ്റാത്ത അവസ്ഥയിൽ._

ശൈഖ്‌ ഉതയ്മീൻ റഹിമഹുള്ളാഹ്‌ നൽകുന്ന മറുപടി :

“അവളുടെ വീട്ടിൽ വെച്ചുള്ള നമസ്കാരമാണ്‌ അവൾക്ക്‌ ഉത്തമം. എന്നാൽ മസ്ജിദിൽ വെച്ചുള്ള നമസ്കാരം കൂടുതൽ ഉത്സാഹം കിട്ടാൻ അവളെ സഹായിക്കുകയും, അത്‌ അവൾക്ക്‌ കൂടുതൽ ഭയഭക്തി നൽകുകയും, വീട്ടിൽ വെച്ച്‌ നമസ്കരിക്കുകയാണെങ്കിൽ അവൾക്ക്‌ നമസ്കാരത്തിൽ കിട്ടുന്ന പ്രത്യേകത (ഖുഷൂഅ്) നഷ്ടമാവുകയും ചെയ്യുമെന്ന് അവൾ ഭയപ്പെടുകയും ചെയ്യുന്നുവെങ്കിൽ, അങ്ങനെയാണെങ്കിൽ മസ്ജിദിൽ വെച്ച്‌ നമസ്കരിക്കുന്നതാവും അവൾക്ക്‌ ഉത്തമം. എന്ത്‌ കൊണ്ടെന്നാൽ ഈ ‘കർമ്മം’ ഇബാദത്തുമായി ബന്ധപ്പെട്ടതാണ്‌. എന്നാൽ ‘വീട്‌’ ഇബാദത്ത്‌ നടത്തപ്പെടേണ്ട സ്ഥലവുമായി ബന്ധപ്പെട്ടതാണ്.

ഇബാദത്തുമായി ബന്ധപ്പെട്ട കർമ്മത്തിന്‌ നൽകേണ്ട പ്രാധാന്യം അത്‌ നടത്തപ്പെടേണ്ട സ്ഥലത്തിനെ മറികടന്നിരിക്കുന്നു.

എന്നാൽ പുറത്തേ ക്കിറങ്ങുന്ന ഒരു സ്ത്രീക്ക്‌ നിർബന്ധമായിട്ടുള്ളതാണ്‌ അവൾ നന്നായി മറഞ്ഞിരിക്കണം എന്നത്‌. തെറ്റായ രീതിയിലുള്ള വസ്ത്രധാരണയോ സുഗന്ധം പൂശാനോ പാടുള്ളതല്ല. ഇപ്രകാരം ഒരു സ്ത്രീ സ്ത്രീകൾ നമസ്കരിക്കുന്ന ഭാഗത്തേക്ക്‌ സുഗന്ധം (കയ്യിൽ) എടുത്തു കൊണ്ട്‌ വരികയാണെങ്കിൽ ,അവൾ പ്രതിഫലത്തേക്കാൾ പാപത്തോടാണ്‌ ഇങ്ങനെയുള്ള അവസരത്തിൽ കൂടുതൽ അടുക്കുക. എന്ത്‌ കൊണ്ടെന്നാൽ സ്ത്രീകളിൽ ഈ സുഗന്ധത്തിന്റെ മണമുണ്ടാവുകയും അങ്ങനെ ആ മണത്തോട്‌ കൂടി അവൾ (മസ്ജിദ്‌) വിടുകയും ചെയ്യും.

നബി صلى الله عليه وسلم പറഞ്ഞു: “ഏതൊരു സ്ത്രീ സുഗന്ധം ഉപയോഗിച്ചുവോ അവൾ ഇശാ നമസ്കാരം ഞങ്ങളോടൊപ്പം നിർവ്വഹിക്കേണ്ടതില്ല.”

അതെ ,എന്നാൽ ഒരു സ്ത്രീ സുഗന്ധം കൊണ്ട്‌ വരികയും,മസ്ജിദിലേക്ക്‌ എത്തിച്ചേരുകയും അവിടെ അത്‌ പരത്തുകയും ചെയ്യുമ്പോൾ അവളോ അവിടെ ഉള്ള മറ്റാർക്കെങ്കിലോ അത്‌ കൊണ്ട്‌ ബാധിക്കുകയില്ല എങ്കിൽ ആ സ്ഥലം മാത്രമേ മണക്കുകയുള്ളുവെങ്കിൽ ഇതിൽ തെറ്റില്ല. എന്ത്‌ തന്നെയായാലും ഒഴിവാക്കുന്നതാണ്‌ ഉത്തമം. എന്തെന്നാൽ ഇങ്ങനെ ചെയ്യാത്ത ആളുകൾ അവളുടെ ഈ പ്രവൃത്തി പിൻപറ്റുകയില്ല.