”ശൈത്വാൻ റമദാനിൽ ബന്ധിക്കപ്പെടും?!…”

No Comment
Articles
240
0
PSX_20180224_213413

ശൈഖ്‌ സുലൈമാൻ അർ-റുഹൈലി ഹഫിദഹുള്ളായുടെ ദർസിൽ നിന്ന്..

”റമദാൻ മാസം സമാഗതമായാൽ സ്വർഗ്ഗ കവാടങ്ങൾ തുറക്കപ്പെടും. സ്വർഗ്ഗ പ്രവേശനത്തിനുള്ള കാരണങ്ങൾ ധാരാളമാകും. നരക കവാടങ്ങൾ അടയ്ക്കപ്പെടുകയും ചെയ്യും. നന്മ ആഗ്രഹിക്കുന്നവൻ അവന്നു മുന്നിൽ സ്വർഗ്ഗ കവാടങ്ങൽ തുറക്കപ്പെടും‌.  തിന്മ ആഗ്രഹിക്കുന്നവന്‌ (തിന്മയിലേക്ക്‌) ഒരു മാർഗ്ഗം കണ്ടെത്തുകയുമില്ല. ശൈത്വാൻ ബന്ധിക്കപ്പെടും, അവനെ ചങ്ങലക്കിടപ്പെടും.

പണ്ഡിതന്മാരിൽ ചിലർ ശൈത്വാൻ ബന്ധിക്കപ്പെടും എന്നതിനെ കുറിച്ച് വിവരിച്ചിട്ടുള്ളത്‌ – ”റമദാനിന്‌ മുൻപ്‌ (ദുർബോധനങ്ങൾ കൊണ്ട്‌ മനുഷ്യന്റെ അടുക്കൽ) വന്നതു പോലെ റമദാനിൽ വരാൻ അവർക്ക്‌ സാധിക്കുകയില്ല എന്നാണ്”. അവരുടെ കുതന്ത്രങ്ങളും  ദുർബോധനങ്ങളും ദുർബ്ബലമായിപ്പോയിരിക്കും.

അവരുടെ ദുർബോധനം പൂർണ്ണമായും നിലയ്ക്കും എന്നല്ല. അവർ(പണ്ഡിതന്മാർ) പറഞ്ഞിട്ടുള്ളത് ”അവ റമദാനിൽ ദുർബ്ബലമാകും എന്നാണ്‌.”അവർക്ക് (ശൈത്വാന്മാർക്ക്) റമദാനിന്‌ മുമ്പ് വന്നത്‌ പോലെ റമദാനിൽ വരാൻ സാധിക്കുകയില്ല.

ചില പണ്ഡിതന്മാർ പറഞ്ഞു : ”ശൈത്വാന്മാർ ബന്ധിക്കപ്പെടും എന്നാൽ അവരിൽ പെട്ട വലിയ ശൈത്വാന്മാർ ബന്ധിക്കപ്പെടും എന്നാണ്‌. ചെറിയ ശൈത്വാന്മാരെ സംബന്ധിച്ചിടത്തോളം അവർ ബന്ധിക്കപ്പെടില്ല. റമദാനിൽ നിലനിൽക്കുന്ന ദുർബോധനങ്ങൾ, അത്‌ ചെറിയ ശൈത്വാനുകളിൽ നിന്ന് മാത്രമുള്ളതാണ്‌. വലിയ ശൈത്വാനുകൾ അവർ ബന്ധിക്കപ്പെടും”‌. ഉദ്ധേശം എന്തെന്നാൽ മനുഷ്യനെ പിഴപ്പിക്കാനുള്ള ശൈത്വാന്റെ കുതന്ത്രങ്ങൾ റമദാനിൽ ദുർബലമായിപ്പോകും.”

ശൈഖിന്റെ സംസാരം കേൾക്കാൻ …