റമളാനിനെ സംബന്ധിച്ച്‌ മുസ്ലീങ്ങൾക്കുള്ള നസ്വീഹത്ത്‌ – ശൈഖ് സ്വാലിഹ് അൽ ഫൗസാൻ ഹഫിദഹുള്ളാഹ്

No Comment
Heart SoftnersNaseeha
687
0
Bq9N4kECAAAZuz5

Click Here To Download

السؤال
أحسن الله اليكم وبارك فيكم. هذه أسئلة عن رمضان. يقول: ما نصيحتكم للمسلمين بمناسبة اقتراب شهر رمضان ؟

الجواب
الواجب على المسلم يسأل الله أن يبلغه رمضان وأن يعينه على صيامه وقيامه، والعمل فيه، لأنه فرصة في حياة المسلم: ” مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ”، “مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ”، فهو فرصة في حياة المسلم قد لا يعود عليه مرة ثانية
فالمسلم يفرح بقدوم رمضان ويستبشر به، ويستقبله بالفرح والسرور، ويستغله في طاعة الله ليله قيام، ونهاره صيام وتلاوة للقرآن والذكر فهو مغنم للمسلم، أما الذين إذا أقبل رمضان يعدون البرامج الفاسدة والملهية والمسلسلات والخزعبلات والمسابقات ليشغلوا المسلمين فهؤلاء جند الشيطان، الشيطان جندهم لهذا، فعلى المسلم أن يحذر من هؤلاء ويحذر منهم، رمضان ما هو وقت لهو ولعب ومسلسلات وجوائز ومسابقات وضياع للوقت

ചോദ്യം :
അല്ലാഹു നിങ്ങൾക്ക്‌ നന്മയും ബറക്കത്തും നൽകട്ടെ ,ഇത്‌ റമളാനിനെ സംബന്ധിച്ചുള്ള ഒരു ചോദ്യമാണ്‌ .

റമളാൻ മാസം അടുത്ത ഈ സന്ദർഭത്തിൽ എന്താണ്‌ മുസ്ലീങ്ങൾക്കുള്ള നിങ്ങളുടെ ഉപദേശം?

ഉത്തരം:

ഒരു മുസ്ലിമിന്റെ മേൽ വാജിബ്‌ ആയിട്ടുള്ളതാണ്‌ റമളാൻ അവന്‌ എത്തിക്കാൻ വേണ്ടിയും അതിൽ നോമ്പ്‌ നോൽക്കാൻ വേണ്ടിയും,രാത്രി നമസ്കാരം നിർവഹിക്കാൻ വേണ്ടിയും,അതിൽ സൽകർമ്മങ്ങൾ ചെയ്യുവാൻ വേണ്ടിയും
അല്ലാഹുവിനോട് സഹായം ചോദിക്കുക എന്നത്‌.കാരണം അത്‌ മുസ്ലീങ്ങളുടെ ജീവിതത്തിൽ കിട്ടുന്ന വലിയ ഒരു അവസരമാണ്‌

“ആർ റമളാനിൽ ഈമനോടെയും ഇഹ്‌തിസാബോടെയും(അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച്‌ കൊണ്ട്‌ ) നോമ്പ്‌ അനുഷ്ടിക്കുന്നുവോ,അയാളുടെ മുൻ കാല പാപങ്ങൾ എല്ലാം പൊറുക്കപ്പെടും”( മുത്തഫഖുൻ അലൈഹി)

” ആർ റമളാനിലെ രാത്രികൾ ഈമാനോടെയും ഇഹ്‌തിസാബോടെയും രാത്രി നമസ്കാരത്തിന്‌ ചിലവഴിക്കുന്നുവോ, അവരുടെ മുൻകാല പാപങ്ങൾ എല്ലാം പൊറുക്കപ്പെടും
(മുത്തഫഖുൻ അലൈഹി)

അത്‌ കൊണ്ട്‌ ഇത്‌ ഒരു മുസ്ലിമിന്റെ ജീവിതത്തിൽ ഒരിക്കലും തിരിച്ച്‌ വരാത്ത വലിയ ഒരു അവസരമാണ്‌ ..അങ്ങനെ ഒരു മുസ്ലിമിന്‌ റമളാനിന്റെ വരവ്‌ സന്തോഷവും ഉല്ലാസവും ഉണ്ടാക്കും.അതിനെ ആനന്ദത്തോടെയും ആഹ്ലാദത്തോടെയും സ്വീകരിക്കും.അല്ലാഹുവിനോടുള്ള അനുസരണയിൽ ചിലവഴിക്കുകയും ചെയ്യും.അവന്റെ രാത്രികൾ നമസ്ക്കാരത്തിൽ നിന്ന് കൊണ്ടുള്ള പകലുകളിൽ നോമ്പ്‌ അനുഷ്ഠിക്കുകയും ഖുർആൻ പാരായണം ചെയ്യുകയും,അല്ലാഹുവിന്റെ ദിക്‌റുകളിൽ മുഴുകുകയും ചെയ്യും .അത്‌ കൊണ്ട്‌ ,ഇത്‌ ഒരു മുസ്ലിമിന്‌ ഒരു വലിയ അവസരമാണ്‌. എന്നാൽ ഏതൊരുവൻ റമളാൻ വന്നെത്തുകയും,ദുഷിച്ചതും ഉപയോഗ ശൂന്യവുമായ ടി.വി. പ്രോഗ്രാമുകൾക്കും സീരിയൽ പരമ്പരകൾക്കും,കെട്ടുകഥൾക്കും വിനോദങ്ങൾക്കും ആളുകളെ തിരക്കിലാക്കുന്നുവോ,അവൻ ശൈത്വാന്റെ സൈന്യത്തിൽ പെട്ടവനാണ്‌.. ശൈത്വാൻ അവരെ ഈ ആവശ്യത്തിന്‌ വേണ്ടി നിയമിച്ചിരിക്കുകയാണ്‌.അത്‌ കൊണ്ട്‌ ഒരു മുസ്ലിമിന്റെ മേൽ ബാധ്യതയായിട്ടുള്ളതാണ്‌,അവരെ കുറിച്ച്‌ ബോധവാന്മാർ ആവുക എന്നതും അവർക്കെതിരെ താക്കീത്‌ നടത്തുക എന്നതും.റമളാൻ ഒരിക്കലും തന്നെ അവിവേകത്തിനും,വിനോദങ്ങൾക്കും, സീരിയൽ പരമ്പരകൾക്കും,സമമാനങ്ങൾക്കും,മത്സരങ്ങൾക്കും,സമയം പാഴാക്കാനും വേണ്ടി ഉള്ളതല്ല.