നോമ്പുകാരൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ – ശൈഖ് സ്വാലിഹ് അൽ ഫൗസാൻ

No Comment
Articles
223
1
ramadan-610x458

✍🏻 ശൈഖ് സ്വാലിഹ് അൽ ഫൗസാൻ ഹഫിദഹുല്ലാഹ് പറഞ്ഞു:

“നോമ്പുകാരന്റെ മേൽ ഹറാമാക്കപ്പെട്ട ചില കാര്യങ്ങളുണ്ട്. അത് അവന്റെ നോമ്പിനെ നിഷ്ഫലമാക്കുകയോ അവനു ലഭിക്കാവുന്ന പ്രതിഫലത്തിൽ കുറവ് വരുത്തുകയോ ചെയ്യുന്നതാണ്. പക്ഷെ അവൻ നോമ്പ് ഖളാ വീട്ടേണ്ടതില്ല.* *ഏഷണി,പരദൂഷണം, വ്യാജ വാർത്തകൾ, ചീത്ത വിളിക്കൽ, കളവ് പറയൽ, അതുപോലെയുള്ള മറ്റു ഹറാമായ കാര്യങ്ങൾ.*
*അത്പോലെ ഹറാമായ കാര്യങ്ങളിലേക്ക് നോക്കൽ, വിനോദ പരിപാടികളും,സംഗീതവും ആസ്വദിക്കൽ തുടങ്ങിയ എല്ലാ ഹറാമുകളും അവന്റെ നോമ്പിനെ ബാധിക്കുന്നതാണ്. എപ്രകാരമെന്നാൽ അതൊക്കെ അവന്റെ നോമ്പിന് ലഭിക്കുന്ന പ്രതിഫലത്തിൽ കുറവ് വരുത്തും. അല്ലെങ്കിൽ നോമ്പിന്റെ പ്രതിഫലം തന്നെ നിഷ്ഫലമായിപ്പോകും.*
*പക്ഷെ അവൻ നോമ്പ് ഖളാ വീട്ടേണ്ടതില്ല. എന്തെന്നാൽ ഇതൊന്നും നോമ്പിനെ മുറിച്ചു കളയുന്ന ബാഹ്യമായ കാര്യങ്ങളിൽ പെട്ടതല്ല.”
📚

❪ مجــموﻉ الفــتاوى ❪ ٤٠٣/٢ ❫

✒

_വിവർത്തനം: അബൂ അമ്മാർ ഹംറാസ് ബ്നു ഹാരിസ്_