നിന്‍റെ നമസ്കാരത്തെ ബാത്വിലാക്കുന്ന ചലനങ്ങളെ സൂക്ഷിക്കുക.

No Comment
FathaawaFathaawa - Ahkaam
864
0
inside masjid e nabwi

നിന്‍റെ നമസ്കാരത്തെ ബാത്വിലാക്കുന്ന ചലനങ്ങളെ സൂക്ഷിക്കുക.
?????????

?❁ فوائـد وأقـوال العلماء ❁:
⛔ انتبــه حركـة قــد تُبطــل صلاتــك ⛔

◀ بعض المأمومين، إذا فاتته بعض الصلاة مع الإمام فإنه يقوم لقضائها قبل أن يُسلِّم الإمام التسليمة الثانية وهذا خطأ.
? قال رسول الله صلى الله عليه وسلم:
« أيها الناس، إني إمامكم، فلا تسبقوني بالركوع ولا بالسجود، ولا بالقيام ولا بالانصراف … » الحديث.
? رواه مسلم.
? وقال الإمام ابن باز رحمه الله:
« إذا قام يقضي قبل تسليم الإمام من التسليمة الثانية فقد أخطأ؛ لأن الصواب أن التسليمة الثانية لا بد منها »
? وقال رحمه الله:
« فإذا قام قبل أن يسلم الإمام التسليمة الثانية فقد ترك أمرا مفترضا؛ وهو الجلوس حتى يسلم إمامه، والذي ينبغي أن يعيد الصلاة خروجا من الخلاف، واحتياطا لدينه؛ لأنه لما قام بطلت صلاته؛ لأنه قام قبل أن يتمم الإمام الصلاة، والمسبوق ليس له أن يقوم حتى يسلم الإمام »

?[ ( نور على الدرب (١٢/ ٣٦٨٨ ) ]

 

ചില മഅ്മൂമീങ്ങൾ അവർക്ക് നമസ്കാരത്തിൽ ഇമാമിനോടൊപ്പം ചില ഭാഗങ്ങൾ നഷ്ടപെട്ടാൽ ‘ഇമാം രണ്ടാമത്തെ സലാം വീട്ടുന്നതിനു മുമ്പായി’ അവരുടെ നമസ്കാരം പൂർത്തിയാക്കുന്നതിന് വേണ്ടി എഴുന്നേൽക്കുന്നത് കാണാം. ഇത് തെറ്റാകുന്നു.

നബി ﷺ പറഞ്ഞു :അല്ലയോ ജനങ്ങളേ, ഞാൻ നിങ്ങളുടെ ഇമാമാകുന്നു. നിങ്ങൾ റുകൂഇലോ സുജൂദിലോ നിർത്തത്തിലോ ‘പിരിയുന്നതിലോ’ എന്നെ മുൻകടക്കരുത്”
(ഇമാം മുസ്ലിം റിപ്പോർട്ട്‌ ചെയ്തത്.)

✍? ഇമാം ഇബ്നു ബാസ് റഹിമഹുല്ലാഹ് പറഞ്ഞു:

”ഒരുവൻ അവന്റെ നമസ്കാരം പൂർത്തിയാക്കുന്നതിനായി ഇമാം രണ്ടാമത്തെ സലാം വീട്ടുന്നതിനു മുമ്പ് എഴുന്നേറ്റാൽ അത് തെറ്റാകുന്നു. എന്തെന്നാൽ രണ്ടാമത്തെ സലാം നിർബന്ധമാണ് എന്നതാണ് ശരിയായ അഭിപ്രായം.

അദ്ദേഹം പറഞ്ഞു :ഇമാം രണ്ടാമത്തെ സലാം വീട്ടുന്നതിനു മുമ്പായി അവൻ എഴുന്നേൽക്കുകയാണെങ്കിൽ ഫർദായിട്ടുള്ള ഒരു കാര്യമാണ് അവൻ ഉപേക്ഷിച്ചിട്ടുള്ളത്. ഇമാം സലാം വീട്ടുന്നത് വരെ ഇരിക്കുക എന്നതാണത്. അഭിപ്രായ വ്യതാസങ്ങളിൽ നിന്ന് ഒഴിവാകാനും അവന്റെ ദീൻ സംരക്ഷിക്കുന്നതിനും അവൻ നമസ്കാരം മാറ്റി നമസ്കരിക്കുക എന്നതാണ് അവന് അനിവാര്യമായിട്ടുള്ളത്.

എന്തെന്നാൽ അവൻ സലാം വീട്ടുന്നതിനു മുമ്പ് എഴുന്നേറ്റപ്പോൾ അവന്റെ നമസ്കാരം ബാത്വിലായി. ഇമാം നമസ്കാരം പൂർത്തിയാക്കുന്നതിന് മുമ്പായി എഴുന്നേറ്റത് കൊണ്ടാണത്. മസ്ബൂഖിനു (വൈകിവന്നവൻ ) ഇമാമിനേക്കാൾ മുമ്പായി എഴുന്നേൽക്കാൻ പാടുള്ളതല്ല.”

•••━════✿═════━•••