ഒരാൾക്ക്‌ തന്റെ നഫ്സിന്റെ കുറവുകൾ അറിയാനുള്ള വഴികൾ..

cute-flower-wallpapers8

“ഒരാൾക്ക്‌ തന്റെ നഫ്സിന്റെ കുറവുകൾ അറിയാനുള്ള വഴികൾ..”
???????????

من أراد الوقوف على عيوب نفسه فله في ذلك أربع طُرُق:

المرجع: مختصر منهاج القاصدين ص156

الطريقة الأولى: أن يجلِسَ بين يدي شيخٍ بصيرٍ بٍعُيوبِ النفس يُعَرِّفُه عيوب نفسِه وطُرُقَ علاجها, وهذا قد عزَّ في هذا الزمان وجودُه, فمن وقع به فقد وقعَ بالطبيب الحاذق, فلا ينبغي أن يُفارِقَه.

الطريقة الثانية: أن يطلُبَ صديقًا صدوقًا بصيرًا متدينا ويُنَصِّبَه رقيبًا على نفسِه لينبِّهه على المكروه من أخلاقِه وأفعاله. وقد كان أميرُ المؤمنين عمرُ بنُ الخطَّاب رضي الله عنه يقول: ((رحِم الله امرءًا أهدى إلينا عُيوبَنا)). وقد كان السلف يحبون من ينبههم على عيوبهم, ونحنُ الآن في الغالب أبغضُ الناسِ إلينا من يُعرِّفُنا عيوبَنا.

الطريقة الثالثة: أن يستفيدَ معرفةَ عيوبِ نفسِه من ألسنةِ أعدائه, فإنَّ عين السُّخط تبدي المساوئ, وانتفاعُ الإنسانِ بعدُوٍّ مُشاجِرٍ يذكُرُ عيوبَه أكثرُ من انتفاعِه بصديقٍ مُداهنٍ يُخفي عنه عيوبه.

الطريقة الرابعة: أن يُخالِط الناس, فكل ما يراه مذمومًا فيما بينهم يجتنبُه.

✍? ഇബ്നു ഖുദാമ അൽ മഖ്ദസി رحمه الله:
➖➖➖➖➖➖➖➖➖
“ഒരാൾക്ക്‌ തന്റെ നഫ്സിന്റെ കുറവുകൾ അറിയണമെന്നുണ്ടെങ്കിൽ‌ അതിന്‌ നാലു വഴികളാണുള്ളത്‌.

1⃣ തന്റെ നഫ്സിന്റെ കുറവുകളുമായി അവൻ ഉള്‍ക്കാഴ്‌ച ഉള്ള ഒരു പണ്ഡിതനെ സമീപിക്കുക. അപ്പോൾ ആ ശൈഖ്‌ തനിക്ക്‌ തന്റെ നഫ്സിന്റെ കുറവുകളും അതിനുള്ള പരിഹാരങ്ങളും എന്തൊക്കെ ആണെന്ന് അറിയിച്ച്‌ തരും. ഇത്തരം രീതി ഈ കാലഘട്ടത്തിൽ വളരെ അധികം കുറഞ്ഞിരിക്കുന്നു. അങ്ങനെ ആരെങ്കിലും ഇത്തരം രീതി സ്വീകരിച്ചെങ്കിൽ വളരെ നല്ല നിപുണനായിട്ടുള്ള വൈദ്യന്റെ അടുക്കലാണ്‌ ചെന്ന് എത്തിയിട്ടുള്ളത്‌. ഇങ്ങനെ ആർക്കെങ്കിലും സാധിച്ചിട്ടുണ്ടെങ്കിൽ അവൻ ഒരിക്കലും അങ്ങനെയുള്ള ശൈഖിനെ വേർപിരിയാൻ പാടുള്ളതല്ല.(അയാളിൽ നിന്ന് അകന്നു പോകാതെ ആ ബന്ധം വളരെ അടുപ്പിച്ച്‌‌ നിർത്തുക.)

2⃣ സത്യസന്തതയും ഉൾകാഴ്ച്ചയും മതനിഷ്ഠയുമുള്ള കൂട്ടുകാരനോട്‌ തന്റെ സ്വഭാവത്തിലോ പ്രവൃത്തിയിലോ എതിർക്കപ്പെടേണ്ട കാര്യങ്ങളെ കാണിച്ച്‌ തരാൻ കൂട്ടുകാരനോട്‌ ആവശ്യപ്പെടുകയും അവനെ ചുമതലപ്പെടുത്തുകയും ചെയ്യുക..

അമീറുൽ മുഅ്മിനീൻ ഉമർ ബിൻ ഖത്താബ് ‌رضي الله عنه പറയാറുണ്ടായിരുന്നു :

“എനിക്ക്‌ എന്റെ കുറവുകൾ കാണിച്ചു തരുന്ന ഒരു വ്യക്തിയോട്‌ അല്ലാഹു‌ കാരുണ്യം കാണിക്കട്ടെ..”

സ്വന്തം കുറവുകൾ കാണിച്ച്‌ തരുന്നവരെ സലഫു സ്വാലിഹീങ്ങൾ അങ്ങേയറ്റം ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ അധികവും ജനങ്ങൾക്ക്‌ ഏറ്റവും വെറുപ്പുള്ള ആൾ അവർക്ക്‌ അവരുടെ തെറ്റുകൾ കാണിച്ച്‌ കൊടുക്കുന്ന ആളുകളാണ്‌.

3⃣ നഫ്സിന്റെ കുറവുകൾ തന്റെ ശത്രുവിലൂടെ അറിയൽ. വെറുപ്പോടെയുള്ള നോട്ടം ഒരുപാട്‌ കുറവുകളെ കണ്ടെത്തും. നമ്മുടെ കുറ്റങ്ങൾ മറച്ചു വെച്ച്‌ നമ്മെ സുഖിപ്പിച്ച്‌ നടക്കുന്ന കൂട്ടുകാരേക്കാൾ നമുക്ക്‌ ഉപകരിക്കുന്നത്‌ നമ്മുടെ കുറവുകൾ പറയുന്ന കഠിന ശത്രുവാണ്‌.

4⃣ (നല്ല)ജനങ്ങളുമായി ഇടപഴകുക. അവർക്കിടയിൽ ആക്ഷേപാർഹമായി കാണപ്പെടുന്നതെന്തോ അത്‌‌ വെടിയുക. നമ്മുടെ ജീവിതത്തിൽ ഇത്തരം കാര്യങ്ങൾ അകറ്റി നിർത്തുക.”

? مختصر منهاج القاصدين ص 156

✍ വിവർത്തനം : അബൂ അയ്യാഷ്‌ ലുത്ഫി

•┈┈•◈◉✹❒ (✪) ❒✹◉◈•┈┈•