തൗഹീദിന്റെ പൂർത്തീകരണം

No Comment
Fathaawa - Aqeeda
74
0
PicsArt_1401255860434.jpg

എങ്ങനെയാണ്‌ ഒരു മുസ്ലിമിന്‌ താൻ തൗഹീദ്‌ പൂർത്തീകരിച്ചു എന്ന് മനസ്സിലാവുക? തൗഹീദ്‌ പൂർത്തീകരിക്കുന്നതിന്റെ ശ്രേഷ്‌ഠത എന്താണ്‌?

ശൈഖ്‌ സ്വാലിഹ്‌ അൽ ഫൗസാൻ ഹഫിദഹുല്ലാഹ്‌ നൽകുന്ന മറുപടി:

“ഒരു മുസ്ലിം ‘തൗഹീദ്‌ പൂർത്തീകരിച്ചു’ എന്നും പറഞ്ഞ്‌ സ്വയം പവിത്രപ്പെടുത്തുകയോ പുകഴ്ത്തുകയോ ചെയ്യില്ല.

തൗഹീദ്‌ പൂർത്തീകരണം എന്നാൽ ശിർക്കിൽ നിന്നും, മറ്റ്‌ തെറ്റ്‌ കുറ്റങ്ങളിൽ നിന്നും മറ്റ്‌ ന്യൂനതകളിൽ നിന്നുമുള്ള ശുദ്ധീകരണമാണ്‌. അതാണ്‌ തൗഹീദിന്റെ പൂർത്തീകരണം.

ഒരു മുവഹ്ഹിദും (തൗഹീദ്‌ ഉള്ള ആളും), ഒരു മുഹഖ്ഖിഖ് തൗഹീദും (തൗഹീദിനെ‌ പൂർത്തീകരിച്ചവനും) തമ്മിൽ വ്യത്യാസമുണ്ട്‌. മുഹഖ്ഖിഖ് മുവഹ്ഹിദിനേക്കാൾ ഉന്നത സ്ഥാനമുള്ളവനാണ്‌‌.”

🌐 https://www.alfawzan.af.org.sa/ar/node/16833