തറാവീഹ് നമസ്കരിക്കുന്നവരുടെ കൂടെ ജമാഅത്തായി ഇശാ നമസ്കരിക്കൽ

No Comment
Fathaawa - Ahkaam
528
0
LRM_EXPORT_20180408_160807.jpg

❓ ”ഇശാ ജമാഅത്തിന് വേണ്ടി മസ്ജിദിൽ എത്തിയപ്പോഴേക്കും നമസ്കാരം കഴിയുകയും ഇമാം തറാവീഹ് നമസ്കാരത്തിനായി ഒരുങ്ങുകയും ചെയ്തു. ഞാൻ ഇമാമിനെ ഇശാഇന്റെ നിയ്യത്തിൽ പിന്തുടരാമോ അതല്ല ഒറ്റക്ക് വേറെ നമസ്കരിക്കണോ അല്ലെങ്കിൽ മറ്റു ജമാഅത്തുണ്ടെങ്കിൽ അവരോടൊപ്പം നമസ്‌കരിക്കാമോ?”

✍🏻 സൗദിയിലെ ഉന്നത പണ്ഡിത സഭയായ ലജ്നത്തു ദാഇമ നൽകുന്ന മറുപടി:

“തറാവീഹ് നമസ്കരിക്കുന്നവരുടെ കൂടെ ജമാഅത്തായി നിനക്ക് ഇശാ നമസ്കരിക്കാവുന്നതാണ്. ഇമാം രണ്ട് റകഅത്ത് കഴിഞ്ഞ് സലാം വീട്ടിയാൽ ഇശാ പൂർത്തിയാക്കാൻ വേണ്ടി നീ എഴുന്നേറ്റ് രണ്ട് റകഅത്ത് കൂടി നമസ്കരിക്കുക.”

✍ اللجنة الدائمة للبحوث العلمية والإفتاء (420/7)

✒ വിവർത്തനം: അബൂ അമ്മാർ ഹംറാസ് ബ്നു ഹാരിസ്