" സുന്നത്തിന്റെ ആളുകളില്‍ നിന്ന നന്മ ഉപദേശമായി സ്വീകരിക്കുക(അവരോട് ആവശ്യപ്പെടുക), കാരണം അവര്‍ അപരിചിതന്മാരാണ് "
സുഫ്യാനു ഥൌരി റഹിമഹുല്ലാഹ്
" ജനങ്ങള്‍ മുഴുകിയിരിക്കുന്ന ദുനിയാവിന്റെ വിഷയങ്ങളില്‍ ഇമാം അഹ്മദ് ബിന്‍ ഹന്ബല് സ്വയം മുഴുകാറില്ലായിരുന്നു.എന്നാല്‍, ഇല്മിനെ പറ്റി പറയപ്പെട്ടാല്‍ അദ്ദേഹം സംസാരിച്ചു തുടങ്ങും!! "
ഇമാം അബു ദാവൂദ് അസ്സിജിസ്ഥാനി
ഇബ്നുല്‍ ഖയ്യിം റഹിമഹുല്ലായും അതല്ലാത്ത ആളുകളും പറഞ്ഞിട്ടുണ്ട്, ഖബറിനെ ആരാധിക്കുന്നവരും അത്പോലെ തന്നെ അവരുടെ ചില പണ്ഡിതന്മാരും അവര്‍ തൌഹീദിന്റെയും സുന്നത്തിന്റെയും ആളുകളെ ഖവാരിജുകളുടെ ബിദ്അത്തിലേക്കും അവരുടെ മാര്‍ഗത്തിലേക്കും ചേര്‍ത്തിപ്പറയും, ഈ രോഗം മുന്‍കാലത്തെ ഉള്ളതാണ്.
അബ്ദുല്‍ ലതീഫ് ഇബ്നു അബ്ദിര്‍ റഹ്മാന് റഹിമഹുല്ലാഹ്
"ഹിസ്ബിയ്യത്(കക്ഷിത്വം) എന്നുള്ളത് അത് സ്വയം ബിദ്അത്താണ് , ആരെങ്കിലും ആ കക്ഷിത്വത്തെ തൃപ്തിപ്പെട്ടാല്‍ ,അതിന്റെ വാഹനത്തില്‍ കയറി സഞ്ചരിച്ചാല്‍ , അതിന്റെ ആളുകളെ സഹായിക്കുകയും ചെയ്താല്‍ അവന് ബിദ്അത്തുകാരനാണ്."
അല്ലാമ അഹ്മദ് നജ്മി റഹിമഹുല്ലാഹ്
"നീ ചിന്തിക്കണം(നോക്കണം) നിന്റെ ഹൃദയം സുരക്ഷിതമാണോ എന്ന് , സുരക്ഷിതമായ ഹൃദയം എന്ന് പറഞ്ഞാല്‍ അത് ശിര്‍ക്കിനോട് യുദ്ധം ചെയ്യുന്ന ഹൃദയമാണ്, അത് അസത്യത്തെ(ബാത്വിലിനെ) തള്ളിക്കളയുന്നതാണ്, അത് സത്യത്തെ(ഹഖ്) സ്വീകരിക്കും, അത് അസത്യത്തെ സകല ശക്തിയുമുപയോഗിച്ച് തടയും(തള്ളും ), ഇതാണ് സുരക്ഷിതമായ ഖല്‍ബ് (ഹൃദയം).”
ശൈഖ് റബീ’ ഇബ്ന് ഹാദീ അല മദ്ഖലി ഹഫിളഹുല്ലാഹ്
“തീര്‍ച്ചയായും പരിഹാസം എന്നത് വൃത്തികെട്ട സ്വഭാവങ്ങള്‍ കൊണ്ട് നിറഞ്ഞ ഹൃദയങ്ങളില്‍ നിന്നല്ലാതെ സംഭവിക്കുകയില്ല.”
അബ്ദുര്‍ റഹ്മാന് സഅദി റഹിമഹുല്ലാഹ്
“സലഫിയ്യത്ത് എന്നാല്‍ അത് ഒരു ജുബ്ബയല്ല, ഉദ്ദേശിക്കുന്നവന് അതിനെ ധരിക്കും ഊരി വെക്കണമെന്ന് അവന് ആഗ്രഹിച്ചാല്‍ അവന് ഊരി വെക്കുകയും ചെയ്യും(അത്പോലെയുള്ള ജുബ്ബയല്ല സലഫിയ്യത്ത് ). മറിച്ച് കിതാബിനെയും സുന്നത്തിനെയും സലഫുസ്സാലിഹുകള്‍ മനസ്സിലാക്കിയത് പോലെ മുറുകെപ്പിടിക്കലാണ് (സലഫിയ്യത്ത്).”
ശൈഖ് മുഖ്ബില്‍ ബിന്‍ ഹാദീ അല്‍ വാദിഈ റഹിമഹുല്ലാഹ്
"മുത്തഖീങ്ങളുടെ മഹത്വരമായ സ്വഭാവ ഗുണത്തില്‍ പെട്ടതാണ് : രാത്രി തഹജ്ജുദ് നമസ്കരിക്കുക, അത്താഴ സമയത്ത് അല്ലാഹുവിനോട് പാപമോചനം തേടുക, ചോദിച്ചു വരുന്നവനും ദരിദ്രനും സ്വദഖ കൊടുക്കുക."