ജമാ’അത്തെ തബ്‌ലീഗിന്റെ ദഅവത്ത്‌ – ശൈഖ്‌ യഹ്യ അൽ ഹജൂരി ഹഫിദഹുല്ലാഹ്‌

No Comment
Articles
669
0
PSX_20180130_115526
ചോദ്യം : ചില തബ്‌ലീഗുകാർ (തബ്‌ലീഗ്‌ ജമാ’അത്തിന്റെ ആളുകൾ) “എന്നിൽ നിന്ന് ഒരു ആയത്തെങ്കിലും എത്തിക്കുക” എന്ന ഹദീസ്‌ തെളിവാക്കിക്കൊണ്ട്‌, ‌ ദ’അവത്ത്‌ നടത്താൻ ഒരാൾ പണ്‌ഡിതൻ ആവണം എന്നത്‌ ഒരു നിബന്ധനയല്ല എന്നതിനുള്ള തെളിവാണ് ഇത് എന്ന് പറയുന്നു
_
ഉത്തരം : അല്ലാഹുവിലേക്കുള്ള ദഅവത്ത്‌ പണ്‌ഡിതന്മാർക്കോ, ഇൽമ്‌ കുറച്ചെങ്കിലും ഉള്ളവർക്കോ അല്ലാതെ നടത്താൻ പാടുള്ളതല്ല. ഒരു ജാഹിലിനെ (അറിവില്ലാത്തവനെ) സംബന്ധിച്ചിടത്തോളം എങ്ങനെയാണ്‌ അവന്‌ ദഅവത്ത്‌ നടത്താൻ സാധിക്കുക.അവന്‌ അറിയില്ല ഏതിനാണ്‌ ദഅവത്തിൽ മുൻഗണന എന്ന്. ഇത്‌ തെറ്റാണ്‌,  നബിമാരുടെ ദഅവത്തിന്‌ വിരുദ്ധമാണ്‌
അല്ലാഹു സുബ്‌ഹാനഹു വ തആല പറയുന്നു
“ നബിയേ, പറയുക: ഇതാണ്‌ എന്‍റെ മാര്‍ഗം. ദൃഢബോധ്യത്തോട്‌ കൂടി അല്ലാഹുവിലേക്ക്‌ ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും” (സൂറ യൂസുഫ്‌ : 108)
ഇത്‌ തെറ്റാണ്‌. അതെ, ഒരാൾ നന്മ കൽപ്പിക്കുകയും തിന്മ വിലക്കലും അയാളുടെ അറിവിന്റെ പരിമിതിയിൽ നിന്നു
കൊണ്ട്‌ ചെയ്യണം, അത്‌ അയാൾ സാധാരണക്കാരൻ ആയിരുന്നാലും ശരി, അവന്റെ അറിവിനനുസരിച്ച്‌ നന്മ കൽപ്പിക്കൽ അവന്‌ നിർബന്ധമാണ്‌. അതേ പോലെ അവന്റെ അറിവിനനുസരിച്ച്‌ തിന്മ വിലക്കലും അവന്‌ നിർബന്ധമാണ്‌. അതേ പോലെ അവന്റെ അറിവിനനുസരിച്ച്‌ ദഅവത്ത്‌ ചെയ്യലും അവന്‌ നിർബന്ധമാണ്‌.
അല്ലാഹു തആല പറയുന്നു ;
നന്‍മയിലേക്ക്‌ ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന്‌ വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന്‌ ഉണ്ടായിരിക്കട്ടെ” (സൂറ ആൽ ഇമ്രാൻ : 104)
 എല്ലാവരും ഈ കൂട്ടത്തിൽ പെടാൻ ഇഷ്ടപ്പെടുന്നവരാണ്‌
നബിﷺയുടെ വാക്കുകളിൽ നമുക്ക്‌ കാണാം : “ആരൊരുവൻ ഒരു തിന്മ കണ്ടുവോ അവൻ അതിനെ കൈ കൊണ്ട്‌ തടയട്ടെ, അവനു സാധിക്കുന്നില്ലെങ്കിൽ നാവ്‌ കൊണ്ട്‌ തടയട്ടെ, അതിനും സാധിക്കുന്നില്ലായെങ്കിൽ ഹൃദയം കൊണ്ടെങ്കിലും. അതാവുന്നു ഈമാന്റെ ദുർബലമായ അവസ്ഥ” (മുസ്ലിം).
ഒരാൾ അറിവില്ലാത്തവനായിരിക്കേ സ്വയം ദാഇ ആണെന്നും ഉസ്താദ്‌ ആണെന്നും വിശ്വസിക്കുകയാണെങ്കിൽ,അത്‌ തെറ്റാണ്‌.  യാഥാര്‍ത്ഥ്യത്തിൽ ഇത്‌ തെറ്റാണ്‌. ജമാഅത്ത്‌ തബ്‌ലീഗ്‌ ചെയ്യുന്നത്‌, അല്ലാഹു അവരെ നേർ മാർഗ്ഗത്തിൽ ആക്കട്ടെ, അല്ലാഹുവാണെ തെറ്റാണ്‌. അവർ ഉപകാരത്തേക്കാൾ ഉപദ്രവമാണ്‌ ചെയ്യുന്നത്‌.