ഖുനൂത്തിൽ അല്ലാഹുവിനെ സ്തുതിക്കുമ്പോൾ എന്ത്‌ പറയണം?

No Comment
Aricles - Fiqh
238
0
night_blade_bush_55487_1920x1080

 

ചോദ്യ കർത്താവ്‌ : ഇമാമിന്റെ പിന്നിൽ നമസ്ക്കരിക്കുന്ന ആൾ വിത്‌റിന്റെ ഖുനൂത്തിൽ അല്ലാഹുവിനെ സ്തുതിക്കുന്നത്‌ കേൾക്കുമ്പോൾ എന്ത്‌ പറയണം?”

ശൈഖ്‌ സുലൈമാൻ അർ റുഹൈലി ഹഫിദഹുള്ളാഹ്‌ നൽകുന്ന മറുപടി:

”അവൻ മൗനം പാലിക്കട്ടെ, അതാണ്‌ പ്രബലമായ അഭിപ്രായം.

‘യാ അല്ലാഹ്‌, സുബ്‌ഹാനല്ലാഹ്‌’ എന്നിങ്ങനെ ഒന്നും തന്നെ നിവേദനം ചെയ്യപ്പെട്ടിട്ടില്ല. ഇമാം (അല്ലാഹുവിനെ) സ്തുതിക്കുന്നത്‌  അയാൾക്ക്‌ പിന്നിൽ നമസ്ക്കരിക്കുന്നവന്‌ കൂടി വേണ്ടിയാണ്‌. അത്‌ കൊണ്ട്‌ തന്നെ പിന്നിൽ നമസ്ക്കരിക്കുന്ന ആൾ ഇമാം സ്തുതിക്കുന്നത്‌ കേട്ടാൽ മൗനം പാലിക്കട്ടെ. എന്നിട്ട്‌ ഇമാം അല്ലാഹുവിനെ സ്തുതിക്കുന്നതിൽ ശ്രദ്ധിക്കട്ടെ. ഇനി എന്തെങ്കിലും പറയണം എന്നുണ്ടെങ്കിൽ തന്നെ അത്‌ റസൂലിന്റെ കാലത്തോ സഹാബികളുടെ കാലത്തോ ഉള്ളതായി അറിയിച്ച്‌ തരുമായിരുന്നു.

ഇനി ഇമാം ദുആ ചെയ്താൽ ആമീൻ പറയുകയും ചെയ്യുക.”

ശൈഖിന്റെ സംസാരം കേൾക്കാൻ…