ഐ എസ്‌ ഭീകരത : ഇന്ത്യയിലെ സലഫീ സഹോദരങ്ങൾക്കൊരു ഉപദേശം – ഷെയ്ഖ്‌ അബ്ദുറഖീബ്‌ അൽകൗകബാനീ ഹഫിദഹുല്ലഹ്‌

One Comment
Naseeha
2.3K
1

Click Here To Download

ശവ്വാലിലെ ജുമുഅ ദിവസമായ 9ാം  തീയതിയിലാണ് നാം.

എല്ലായിടത്തുമുള്ള സഹോദരങ്ങളോട് നാം വസ്വിയ്യത്ത്‌ നൽകുകയാണ് പ്രത്യേകിച്ച്‌ ഇന്ത്യയിലുള്ള സഹോദരന്മാരോട്.

എന്തെന്നാൽ അത് എല്ലാ സൃഷ്ടികൾക്കുമുള്ള അല്ലാഹുവിന്റെ വസ്വിയ്യത്താണു.

അല്ലാഹു പറയുന്നു:{നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക എന്ന് നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരോടും, നിങ്ങളോടും നാം വസ്വിയ്യത്ത് ചെയ്തിരിക്കുന്നു}

തഖ്‌വ നന്മയുടെ ഒരുമിക്കലാണ്, സന്തോഷത്തിന്റെ താക്കോലാണു.

അവന്റെ ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നു:{..അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും, അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്‌….}

അല്ലാഹു പറയുന്നു: {വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്ന് അവന്‍റെ കാര്യത്തില്‍ അല്ലാഹു എളുപ്പമുണ്ടാക്കി കൊടുക്കുന്നതാണ്‌.}

അല്ലാഹു പറയുന്നു: {വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്‍റെ തിന്‍മകളെ അവന്‍ മായ്ച്ചുകളയുകയും അവന്നുള്ള പ്രതിഫലം അവന്‍ വലുതാക്കി കൊടുക്കുകയും ചെയ്യുന്നതാണ്‌.}

ഈ കാലഘട്ടത്തിൽ കുഴപ്പങ്ങളും തിന്മയും  വ്യാപിച്ചിരിക്കുകയാണ് അതുകൊണ്ട് നാം തഖ്‌വകൊണ്ടു വസ്വിയ്യത്ത്‌ ചെയ്യുകയാണ്. കാരണം, സത്യവും അസത്യവും സത്യത്തിന്റെ ആളുകളെയും അസത്യത്തിന്റെ ആളുകളെയും അതുകൊണ്ടാണ്  അടിമ വേർതിരിക്കുന്നത്.

അല്ലാഹു പറഞ്ഞു: {നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സത്യവും അസത്യവും വിവേചിക്കുവാനുള്ള കഴിവ് അവനുണ്ടാക്കിത്തരുംം}

തഖ്‌വയെന്നാൽ അല്ലാഹുവിനെ അറിയലാണ്. മനുഷ്യൻ ഇൽമ് പഠിച്ചാൽ അവൻ ദീൻ അറിഞ്ഞു, അല്ലാഹുവിന്റെ ഗുണവിശേഷണങ്ങൾ മനസിലാക്കി. അപ്പോൾ അത്‌  അവനിൽ തഖ്‌വയുണ്ടാക്കും.

നബി പറഞ്ഞു: [തീർച്ചയായും നിങ്ങളിൽ അല്ലാഹുവിനെ ഏറ്റവും കൂടുതൽ അറിയുന്നതും സൂക്ഷിക്കുന്നതും ഞാനാണ്].

അതുകൊണ്ടാണ് അറിവ് സൂക്ഷമതയും ഭയഭക്തിയും പ്രധാനം ചെയ്യുന്നത്,

അതു കൊണ്ടു തന്നെയാണു നാം ഇൽമ് കൊണ്ട് വസ്വിയ്യത്ത്‌ നൽകുന്നത്, തീർച്ചയായും അത് തഖ്‌വയെ പ്രധാനം ചെയ്യും.
[“ആരാണോ അറിവിൻറെ മാർഗത്തിലേക്ക് പ്രവേശിക്കുന്നത് അവനല്ലാഹു സ്വർഗത്തിലേക്കുള്ള വഴി എളുപ്പമാക്കികൊടുക്കും”]

[” വല്ലവനും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ മതത്തിലവന് അവഗാഹം നൽകും”]
[“(നബിയോട് അല്ലാഹു പറഞ്ഞു) പറയുക, റബീ എനിക്ക് നീ ഇൽമ് വർദ്ധിപ്പിച്ചു തരണേ”]
{നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്‌.}

{പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ?}

ഈ തെളിവുകളിൽ ഇൽമിന്റെ സ്രേഷ്ടതയെ കുറിച്ചുള്ള വിശദീകരണവും അത് സംബന്ധിക്കുന്നതിന് ശ്രമിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും പറയുന്നതാണ്.

അങ്ങനെ (പണ്ഡിതൻ) ആയിട്ടില്ലെങ്കിൽ പോലും ഒരാൾ നന്മയേയും തിന്മയേയും വേർതിരിക്കുന്നതായ തഖ്‌വയെ അത് പ്രാധാന്യം ചെയ്യും. ഈ കലഘട്ടത്തിൽ നന്മയുടെ പേരിലാണ് പല തിന്മയുടെയും ആളുകളുള്ളത്.

തിന്മയിലേക്ക് ക്ഷണിക്കുന്ന ഇങ്ങനെയുള്ള വിഡ്ഢികളിൽ പെട്ടവരാണ് ഹമാസ്, ദാഇഷ് (ISIS) ,അൽ ഖാഇദ പോലുള്ളവർ.
ദീനിനെ സഹായിക്കുന്നു എന്നപേരിൽ പൊട്ടിത്തെറികളും , അല്ലാഹുവിന്റെ മർഗത്തിലുള്ള ജിഹാദുമെന്ന പേരിൽ ജനങ്ങളിൽ തുടങ്ങിവെച്ച  കുഴപ്പങ്ങളും കാഫിറുകൾ പ്രചരിപ്പിക്കുകയാണ്. ഇതിനിടയിൽ  കാഫിറുകൾ ഈ പ്രവർത്തനങ്ങൾ കാരണം,  അവർ ഇന്നയിന്നതൊക്കെ ചെയ്യുന്നുവെന്ന് പറഞ്ഞു   മുസ്ലിമീങ്ങളെ ആക്രമിക്കാനും, രാജ്യങ്ങൾ അവർക്ക് ചുട്ടുകരിക്കാൻ സാധിക്കുന്നു.

ധാരാളം വിഡ്ഢികളെയും പോക്കിരികളെയും ജനക്കൂട്ടത്തെയും ഈ അപകടകരമായ  പൊട്ടിത്തെറികളിലേക്കും ക്രമസമാധാനം നശിപ്പിക്കുന്നതിലേക്കും വഴികൾ തടയുന്നതിലേക്കും ജിഹാദിന്റെ പേരിലും അല്ലാഹിന്റെ ദീനിന്റെ സംരക്ഷണത്തിനുള്ള ജിഹാദ് എന്ന പേരിലും  കൊണ്ടു വരാൻ സാധിച്ചേക്കും, തീർച്ചയായും അല്ലാഹു തൃപ്തിപ്പെടാത്ത ശത്രുക്കൾക്ക് മുസ്ലിമീങ്ങളെ വേട്ടയാടനും തലകൾ കൊയ്തെടുക്കാനും കാരണങ്ങൾ മുസ്ലിമീങ്ങളിലേക്ക് വിളിച്ചുവരുത്തുന്നതാണിത്.

സ്വയം ഞങ്ങൾ ദാഇഷെനും അൽ ഖാഇദ എന്നും പരിജയപ്പെടുത്തുന്നവരുടെ പ്രവർത്തികൾ കാരണം കാഫിറുകൾ തീവ്രവാദികളെ നേരിടുകയാണെന്ന പേരിൽ മുസ്ലിമീങ്ങളെ കൊള്ളയടിക്കുകയും ആക്രമിക്കുകയും ചെയ്യുകയാണ്.
ഇന്ത്യയിലും മറ്റുമുള്ള രാജ്യക്കാരോടുമുള്ള നമ്മുടെ ഉപദേശം ഇൽമിലേക്കും സുന്നത്തിലേക്കും മുന്നിടാനും  ബിദ്‌അത്തുകാരിൽ നിന്നും തന്നിഷ്ടക്കാരിൽ നിന്നും ഖവാരിജുകളുടെ പ്രവണതയുള്ളവരിൽ നിന്നും, തക്ഫീരി പ്രവണതയുള്ളവരിൽ നിന്നും തെളിവുകൾക്കും ശരീഅത്തിനും നിരക്കാത്ത വികാരങ്ങളുള്ളവരിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്യുക.”
ഇവരിൽ നിന്നൊക്കെ വിദൂരം പാലിക്കുകയും ഇൽമിന്റെ ആളുകളിലേക്കും അവരുടെ ക്ലാസ്സുകളിലേക്കും മുന്നിടുക.
ഇനി നമ്മുടെ നാട്ടിൽ ഉലമാക്കൾ ഇല്ലായെന്നു പറയുകയാണെങ്കിൽ അല്ലാഹു ഇന്റർനെറ്റുകളുടെ ലഭ്യത ഈ കാലഘട്ടങ്ങളിൽ നമുക്ക്‌ എളുപ്പമാക്കിയിരിക്കുന്നു, അതുമുഖേന അവന്റെ ദീൻ പഠിക്കാനും ഉപകാരപ്രദമായ അറിവ് നേടാനും ഫിത് ന (കുഴപ്പങ്ങൾ) കളിൽ നിന്നും അപകടകരമായ ശുബ്‌ഹത്തുകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ സാധിക്കും.
ഇത് കേൾക്കുന്ന നമ്മുടെ സഹോദരങ്ങളെയും എല്ലാ മുസ്ലിമീങ്ങളെയും പ്രത്യക്ഷവും പരോക്ഷവുമായ ഫിത് നകളിൽ നിന്ന് തടയാനും ഉപകാരപ്രധമായ അറിവിനും സൽകർമ്മങ്ങൾക്കും ബസീറത്തോ (ഉൾക്കാഴ്ച്ച)ടുള്ള അല്ലാഹുവിലേക്കുള്ള ക്ഷണത്തിനും അതിന്റെ ‘മാർഗ്ഗത്തിൽ സംഭവിക്കുന്നതിൽ ക്ഷമിക്കാനുമുള്ള തൗഫീക്ക് നൽക്കുവാനും ഉന്നതനും സര്‍വ്വശക്തനും
ദയയുള്ളവനും കരുണായുള്ളവനും എന്നെന്നും ജീവിച്ചിരിക്കുന്നവനും . എല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹുവോട്‌ ചോദിക്കുന്നു.

വിവര്‍ത്തനം : അബൂ റവാഹ