ഈത്തപഴം മുഅ്മിനിന്റെ എത്ര നല്ല അത്താഴമാണ്‌

No Comment
Aricles - Fiqh
237
0
IMG-20180601-WA0007.jpg

ശൈഖ്‌ അബ്ദുൽ അസീസ്‌ അൽ-റാജിഹി حفظه الله പറഞ്ഞു:
🔹🔹🔹🔹🔹🔹🔹🔹🔹🔹

റസൂൽ ﷺ പറഞ്ഞു : “നമ്മുടെയും അഹ്‌ലുൽ കിതാബുകാരുടെയും നോമ്പുകൾ തമ്മിലുള്ള വ്യത്യാസം അത്താഴം കഴിക്കലാണ്‌”. ഇത്‌ അത്താഴത്തിനു വേണ്ടി ചെറുതായെങ്കിലും കഴിക്കുന്നത്‌ മുസ്തഹബ്ബ്‌‌ ആണെന്നതിനുള്ള തെളിവാണ്‌. വെള്ളമോ അല്ലെങ്കിൽ പാലോ മാത്രമായി ചുരുക്കിയാൽ അത്‌ (അത്താഴം) ആകില്ല.

ആരെങ്കിലും ഇനി പാൽ ഭക്ഷണമാണ്‌ എന്ന് പറയുകയാണെങ്കിൽ, ചെറുതായെങ്കിലും സുന്നത്ത്‌ കരസ്ഥമാക്കാൻ വേണ്ടി വല്ലതും കഴിക്കൽ ആവശ്യമാണെന്ന് പറയുക.

ആരാണോ ഭക്ഷണം കഴിക്കാൻ അഗ്രഹിക്കാത്തത്‌ അവൻ കുറച്ച്‌ ഈത്തപഴങ്ങളെങ്കിലും കഴിക്കട്ടെ, കാരണം റസൂൽ ﷺ പറഞ്ഞിട്ടുണ്ട്‌:

نعم سحور المؤمن التمر

”ഈത്തപഴം മുഅ്മിനിന്റെ എത്ര നല്ല അത്താഴമാണ്‌ എന്ന്.”