അമുസ്‌ലിംകളുടെയും ബിദ്അത്തുകാരുടെയും ആഘോഷത്തില്‍ പങ്കു ചേരുന്നതിന്റെയും ആശംസ അര്‍പ്പിക്കുന്നതിന്റെയും വിധി?

No Comment
FathaawaFathaawa - Ahkaam
1.4K
0
festival

: ﺍﻟﺴﺆﺍﻝ

ﺃﺣﺴﻦ ﺍﻟﻠﻪ ﺇﻟﻴﻜﻢ -ﺻﺎﺣﺐ ﺍﻟﻔﻀﻴﻠﺔ – ﻳﻘﻮﻝ : ﻣﺎ ﺍﻟﺤﻜﻢ ﺇﺫﺍ ﻫﻨَّﺄ ﺍﻟﻤﺸﺮِﻙُ ﺍﻟﻤﺴﻠِﻢَ ﻋﻠﻰ ﺃﻋﻴﺎﺩِ ﺍﻟﻤﺸﺮﻛﻴﻦ؛  ﻫﻞ ﻳﺮﺩُّ ﺍﻟﻤﺴﻠِﻢَ ﻋﻠﻴﻪ ﺃﻡ ﻻ؟

ﺍﻟﺠﻮﺍﺏ :

ﻻ، ﺃﻋﻴﺎﺩ ﺍﻟﻤﺸﺮﻛﻴﻦ ﻻ ﻳﺠﻮﺯ ﺍﻟﻤﺸﺎﺭﻛﺔ ﻓﻴﻬﺎ، ﻭﻻ ﺍﻟﺘَّﻬﻨِﺌﺔ ﻓﻴﻬﺎ، ﻭﻻ ﻳﺮﺩُّ ﻋﻠﻰ ﻣﻦ ﻫﻨَّﺄﻩ ﻓﻴﻬﺎ؛ ﺑﻞ ﻳُﻨﻜﺮ ﻋﻠﻴﻪ، ﻭﻳﻘﻮﻝ: ﻫﺬﺍ ﻻ ﻳﺠﻮﺯ ﻟﻨﺎ، ﻧﺤﻦ ﻣﺴﻠﻤﻮﻥ، ﻭﻫﺬﻩ ﺃﻋﻴﺎﺩ ﻛُﻔﺮٍ،
ﻧﺤﻦ ﻻ ﻧﺤﺒُّﻬﺎ ﻭﻧُﻨﻜﺮﻫﺎ . ﻧﻌﻢ.ﻓﻼ ﻳﺠﻮﺯ ﺗﻬﻨِﺌﺔ ﺍﻟﻜُّﻔﺎﺭ ﺑﺄﻋﻴﺎﺩﻫﻢ، ﻭﻻ ﻳﺠﻮﺯ ﺃﻥ ﻳﺮﺩَّ ﻋﻠﻴﻬﻢ ﺍﻟﻤﺴﻠﻢ ﺇﺫﺍ ﻫﻨَّﺆﻩ ﺑﻬﺎ؛ ﻷﻧَّﻬﺎ ﻟﻴﺴﺖ ﺃﻋﻴﺎﺩ ﻣﺴﻠﻤﻴﻦ، ﻭﻻ ﻳﻔﺮﺡ ﺑﻬﺎ ﺍﻟﻤﺴﻠﻢ . ﻧﻌﻢ .ﻛﺬﻟﻚ ﺍﻷﻋﻴﺎﺩ ﺍﻟﺒﺪﻋﻴَّﺔ، ﺍﻷﻋﻴﺎﺩ ﺍﻟﺒﺪﻋﻴَّﺔ؛ ﻣﺜﻞ : ﻋﻴﺪ ﺍﻟﻤﻮﻟﺪ، ﻭﻋﻴﺪ ..، ﺍﻷﻋﻴﺎﺩ ﺍﻟﻤﺒﺘﺪﻋﺔ ﺍﻟﺘﻲ ﻳﻌﻤﻠﻬﺎ ﺍﻟﻤﺒﺘﺪﻋﺔ؛ﻫﺬﻩ – ﺃﻳﻀًﺎ- ﻻ ﻳُﻬﻨَّﺄ ﺑﻬﺎ، ﻻ ﻳُﺸﺎﺭﻙ ﻓﻴﻬﺎ، ﻭﻻ ﻳُﻬﻨَّﺄ ﺑﻬﺎ . ﻧﻌﻢ .ﻷﻧَّﻬﺎ ﻟﻴﺴﺖ ﻣﻦ ﺃﻋﻴﺎﺩ ﺍﻹﺳﻼﻡ؛ ﻓﻬﻲ ﺃﻋﻴﺎﺩ ﺑﺪﻋﻴِّﺔ ﻧﻌﻢ.                           

      (الشيخ الفوزان حفظه الله )

 

ചോദ്യം:

ഒരു മുശ്’രിക്ക് അവരുടെ ആഘോഷത്തിന്റെ പേരില്‍ ഒരു മുസ്‌ലിമിനോട്  ആശംസ അറിയിച്ചു, മുസ്‌ലിം അതിനു മറുപടി നല്‍കാന്‍ പാടുണ്ടോ അതോ പാടില്ലേ ?

 

ഉത്തരം :

       പാടില്ല, മുശ്’രിക്കുകളുടെ ആഘോഷത്തില്‍ പങ്കു ചേരാന്‍ പാടില്ല.അത്പോലെ അതിനു ആശംസ അറിയിക്കലും പാടില്ല. അതിന്റെ പേരില്‍ ഒരാള്‍ ആശംസ അറിയിച്ചാല്‍ അതിനു മറുപടി നല്‍കാനും പാടില്ല. മറിച്ച് അവനെ എതിര്‍ക്കണം എന്നിട്ട് പറയണം : ഇത് ഞങ്ങള്‍ക്ക് അനുവദനീയമല്ല,ഞങ്ങള്‍ മുസ്‌ലിംകളാണ് . ഇത് കുഫ്റിന്റെ ആഘോഷങ്ങളാണ്. ഞങ്ങള്‍ അത് ഇഷ്ടപ്പെടുന്നില്ല.ഞങ്ങള്‍ അതിനെ നിഷേധിക്കുന്നു. അങ്ങനെയാണ് പറയേണ്ടത്. കുഫാറുകളെ അവരുടെ ആഘോഷത്തിന്റെ പേരില്‍ അവര്‍ക്ക് ആശംസ അറിയിക്കുക എന്നത് അനുവദനീയമല്ല. കാഫിറുകള്‍ മുസ്‌ലിംകള്‍ക്ക് അഭിനന്ദനം അറിയിച്ചാല്‍ മറുപടി നല്‍കല്‍ മുസ്ലിമിന് അനുവദനീയമല്ല. കാരണം അത് മുസ്‌ലിംകളുടെ ആഘോഷമല്ല. മുസ്‌ലിം അത്കൊണ്ട് സന്തോഷിക്കാനും പാടില്ല.അതെ, അപ്രകാരം തന്നെ ബിദ്അതതിന്റെ ആഘോഷങ്ങള്‍, ജന്മ ദിനാഘോഷം പോലെ  അത്തരത്തില്‍ ബിദ്’അതതിന്റെ ആളുകള്‍ ഉണ്ടാക്കിയ ആഘോഷങ്ങള്‍ , ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ക്കും അഭിനന്ദനം അറിയിക്കാന്‍ പാടില്ല , അതില്‍ പങ്കു ചേരാന്‍ പാടില്ല.അതിനു ആശംസ അറിയിക്കാനും പാടില്ല. അതെ, കാരണം അതൊന്നും ഇസ്‌ലാമിക ആഘോഷത്തില്‍ പെട്ടതല്ല.അതെല്ലാം ബിദ്അതതിന്റെ ആഘോഷങ്ങളാണ്.

-ശൈഖ് സ്വാലിഹ് അല്‍ ഫൌസാന്‍ ഹഫിളഹുല്ലാഹ്