അമുസ്ലിങ്ങൾ മസ്ജിദിൽ പ്രവേശിക്കുന്നതിനെ കുറിച്ച്..

No Comment
FathaawaFathaawa - Ahkaam
613
0
inside masjid e nabwi

”ബഹുദൈവാരാധകരിലും കമ്മ്യൂണിസ്റ്റുകാരിലുമൊക്കെ ഉൾപ്പെടുന്ന അമുസ്ലിങ്ങൾ മസ്ജിദിൽ  പ്രവേശിക്കുന്നതിനെ കുറിച്ച് ചിലയാളുകൾ അത് അനുവദനീയമാണ് എന്ന് പറയുന്നു. അത് വഴി അവർക്ക് ഹിദായത്ത് കിട്ടിയേക്കും എന്നാണ് അവരുടെപക്ഷം.

എന്നാൽ മറ്റുചിലർ അത് അനുവദനീയമല്ല എന്നാണ് പറയുന്നത്.

ശരിയായിട്ടുള്ളത് നമുക്ക് പറഞ്ഞുതന്നാലും, അല്ലാഹു താങ്കൾക്ക് പ്രതിഫലം നൽകട്ടെ.. ”
〰〰〰〰〰〰〰〰〰

❓السؤال: بالنسبة لدخول غير المسلمين من المشركين والشيوعيين المساجد هناك من يقول: يجوز لهم دخول المساجد لعل الله أن يهديهم. وهناك من يقول: لا يجوز لهم. فنرجو إفادتنا بالصواب أفادكم الله

?? الجواب: أما المسجد الحرام فلا يجوز دخوله لجميع الكفرة: اليهود، و النصارى وعباد الأوثان، والشيوعيين، فجميع الكفرة لا يجوز لهم دخول المسجد الحرام؛ لأن الله سبحانه و تعالى يقول: ( نأيها الذين ءامنوا انما المشركون نجس فلا يقربوا المسجد الحرام بعد عامهم هاذا) [التوبة:28]، فمنع سبحانه من دخولهم المسجد الحرام. والمشركون يدخل فيهم اليهود والنصارى عند الإطلاق، فلا يجوز دخول أي مشرك المسجد الحرام، لايهودي، ولا نصراني، ولا غيرهما، بل هذا خاص بالمسلمين. وأما بقية المساجد فلا بأس من دخولهم للحاجة والمصلحة، ومن ذلك المدينة وإن كانت المدينة لها خصوصية، لكنها في هذه المسألة كغيرها من المساجد؛ لأن الرسول صلى الله عليه وسلم ربط فيها الكافر في مسجد النبي صلى الله عليه وسلم، وأقر وفد ثقيف حين دخلوا المسجد قبل أن يسلموا، وهكذا وفد النصارى دخلوا مسجده عليه الصلاة والسلام، فدل ذلك على أنه يجوز دخول المسجد النبوي للمشرك. وهكذا بقية المساجد من باب أولى إذا كان لحاجة، إمّا لسؤال، أو لحاجة أخرى، أو لسماع درس ليستفيد، أو ليسلم ويعلن إسلامه، أو ما أشبه ذلك. والحاصل: أنه يجوز دخوله إذا كان هناك مصلحة، أمّا إذا لم يكن هناك مصلحة فلا حاجة إلى دخول المسجد، أو أن يخشى من دخوله العبث في أثاث المسجد، أو النجاسة فيمنع.

✍ ശൈഖ് ഇബ്നു ബാസ്  റഹിമഹുല്ലാഹ് നൽകുന്ന മറുപടി:
➖➖➖➖➖➖➖➖
“മസ്ജിദുൽ ഹറാമിൽ കാഫിരീങ്ങളിലാർക്കും തന്നെ പ്രവേശനമില്ല;

ജൂതന്മാർ, നസറാണികൾ, വിഗ്രഹപൂജകർ, കമ്മ്യൂണിസ്റ്റുകാർ.. അങ്ങനെയുള്ള  കാഫിറുകൾക്കാർക്കും തന്നെ അവിടെ പ്രവേശിക്കാൻ പാടില്ല.

അല്ലാഹു സുബ്ഹാനഹു വ തആല പറയുന്നു:

يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْمُشْرِكُونَ نَجَسٌ فَلَا يَقْرَبُوا الْمَسْجِدَ الْحَرَامَ بَعْدَ عَامِهِمْ هَٰذَا ۚ وَإِنْ خِفْتُمْ عَيْلَةً فَسَوْفَ يُغْنِيكُمُ اللَّهُ مِن فَضْلِهِ إِن شَاءَ ۚ إِنَّ اللَّهَ عَلِيمٌ حَكِيمٌ

التوبة (28)

“സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിനു ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്‌. (അവരുടെ അഭാവത്താല്‍) ദാരിദ്ര്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക് ഐശ്വര്യം വരുത്തുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌.”

അങ്ങനെ അല്ലാഹു മസ്ജിദുൽ ഹറമിൽ പ്രവേശിക്കുന്നതിൽ നിന്നും അവരെ  (മുശ്രിക്കുകളെ)തടഞ്ഞു. മുശ്രിക്കുകൾ എന്നാൽ എല്ലാ മുശ്രിക്കുകളും പെടും. ജൂതനും നസ്രാണിയും അങ്ങനെ ഒരു മുശ്രിക്കിനും അവിടെ പ്രവേശിക്കാൻ പാടില്ല. അത് മുസ്ലിങ്ങൾക്ക് മാത്രമുളളതാണ്‌.

എന്നാൽ മറ്റു മസ്ജിദുകളിൽ എന്തെങ്കിലും ആവശ്യത്തിനോ മസ്’ലഹത്തിനോ വേണ്ടി അവർക്ക്  പ്രവേശിക്കുന്നതിൽ തെറ്റില്ല. അത്പോലെ തന്നെയാണ് മദീനയിലെ മസ്ജിദും (മസ്ജിദുന്നബവി). അവിടെ പ്രത്യേകത ഉണ്ടെങ്കിലും ഈ വിഷയത്തിൽ മറ്റു മസ്ജിദുകളെ പോലെ തന്നെയാണ്.

കാരണം റസൂൽ ﷺ അവിടെ  ഒരു കാഫിറിനെ  ബന്ധിച്ചിരുന്നു. സഖീഫു  ഗോത്രത്തിൽ പെട്ട യാത്രാ സംഘത്തെ അവർ ഇസ്ലാം സ്വീകരിക്കുന്നതിനു മുൻപ്  മസ്ജിദിൽ പ്രവേശിക്കാൻ അനുവാദം  നൽകിയിരുന്നു. അത് പോലെ നസ്രാണികളുടെ സംഘവും റസൂൽ ﷺ യുടെ  മസ്ജിദിൽ പ്രവേശിച്ചിരുന്നു. ഇതിൽ നിന്നൊക്കെ മസ്ജിദുന്നബവിയിൽ കാഫിറിന് പ്രവേശിക്കാം എന്ന് മനസിലാക്കാം.

ഇതു പോലെ തന്നെയാണ് മറ്റു മസ്ജിദുകളുടെ കാര്യവും. അവർക്ക് വല്ല ആവശ്യത്തിനാണെങ്കിൽ… ചോദ്യങ്ങൾ ചോദിക്കുവാനോ മറ്റു ആവശ്യങ്ങൾക്കോ ദർസുകൾ കേൾക്കുവാനോ ഇസ്ലാം സ്വീകരിക്കുവാനോ അല്ലെങ്കിൽ അവന്റെ ഇസ്ലാം പരസ്യപ്പെടുത്തുവാൻ, തുടങ്ങിയ കാര്യങ്ങൾക്കെല്ലാം മസ്ജിദിൽ പ്രവേശിക്കാവുന്നതാണ്.

ചുരുക്കത്തിൽ എന്തെങ്കിലും ഒരു മസ്’ലഹത്ത് ഉണ്ടെങ്കിൽ അവർക്ക് പ്രവേശിക്കാം. എന്നാൽ യാതൊരു മസ്’ലഹത്തുമില്ലെങ്കിൽ പ്രവേശിക്കേണ്ട ആവശ്യമില്ല.

അല്ലെങ്കിൽ അവന്റെ പ്രവേശനം വഴി മസ്ജിദിന്റെ ഫർണിച്ചറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നജസുകളോ മറ്റോ  ഭയപ്പെടുന്നുവെങ്കിൽ അവൻ തടയപ്പെടട്ടെ.”

? المرجع: فتاوى نور على الدرب 1/380
? http://www.binbaz.org.sa/fatawa/4872

✍? വിവർത്തനം: അബൂ അമ്മാർ ഹംറാസ് ബ്നു ഹാരിസ് وفقه الله

•••━════✿═════━•••